ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സ്വകാര്യ വ്യക്തി കയ്യേറിയ ഭാഗം ഒഴിവാക്കി കുളം നിർമ്മാണം പുനരാരംഭിച്ചു. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ പൊതുകുള നിർമ്മാണമാണ് പുനരാരംഭിച്ചത്. റവന്യൂ വകുപ്പിന്റെ ഏഴര സെന്റ് ഭൂമിയിൽ മൂന്ന് സെന്റ് ഭൂമിയോളം റിട്ട. എസ്പി, കയ്യേറിയതായാണ് പൊതു പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഇറിഗേഷൻ വകുപ്പ് കുളം നവീകരിക്കൽ ആരംഭിച്ചപ്പോൾ, റിട്ട. പോലീസ് ഉദ്യോഗസ്ഥന് മൂന്ന് സെന്റോളം സർക്കാർ സ്ഥലം വിട്ടു നൽകുകയും, ശേഷിച്ച സ്ഥലത്ത് മാത്രം കുളം കെട്ടിപ്പൊക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനെതിരെ തദ്ദേശീയർ രംഗത്തെത്തിയതോടെ കുളം നവീകരിക്കുന്നത് തടസ്സപ്പെട്ടു. ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ അലാമിപ്പള്ളിയിലെത്തിയപ്പോൾ സ്ഥലം കയ്യേറിയ കാര്യം നാട്ടുകാർ ചൂണ്ടിക്കാട്ടുകയും, ഏഴര സെന്റ് സ്ഥലം ഉൾപ്പെടുത്തി നിർമ്മാണ പ്രവൃർത്തികൾ നടത്തണമെന്നും ആവശ്യപ്പെട്ടു. പൊതു പ്രവർത്തകർ നിലപാട് കടുപ്പിച്ചതോടെ കരാറുകാരനോട് തർക്കമുള്ള ഭാഗം ഒഴിവാക്കി മറ്റ് ഭാഗങ്ങളിൽ നിർമ്മാണ പ്രവൃർത്തികൾ ആരംഭിക്കാൻ ഇറിഗേഷൻ വകുപ്പുദ്യോഗസ്ഥർ നിർദ്ദേശം നൽകുകയായിരുന്നു. പരിശോധന നടത്തിയ ശേഷം കയ്യേറിയ ഭാഗത്ത് പണി തുടങ്ങാമെന്നാണ് ഇറിഗേഷൻ വിഭാഗം കരാറുകാരെനെയും, നാട്ടുകാരെയും അറിയിച്ചത്.