ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ലൈംഗീകാരോപണം ശക്തമായതിനെ തുടർന്ന് മുസ്ലീം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി വിലക്കേർപ്പെടുത്തിയ ചിത്താരിയിലെ ബശീർ വെള്ളിക്കോത്തിനെ ജില്ലാ മുസ്ലീംലീഗ് ദത്തെടുക്കുകയും, മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയാക്കുകയും ചെയ്തു.
മാങ്ങാട് യുവഭർതൃമതിയുമായി പഴംപൊരി ലൈംഗീക സംഭാഷണത്തിലേർപ്പെടുകയും, നാട്ടിലും പ്രവാസ ലോകത്തും ജനങ്ങൾക്കിടയിലും സ്വന്തം പാർട്ടി പ്രവർത്തകരിലും നാണവും മാനവും നഷ്ടപ്പെട്ട ബശീർ വെള്ളിക്കോത്തിനെ മുസ്ലീം ലീഗ് കാസർകോട് ജില്ലാക്കമ്മിറ്റി ഇപ്പോൾ ദത്തെടുക്കുകയും, മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പൊതു യോഗങ്ങളിൽ പ്രാസംഗികനായി ഉപയോഗിക്കുകയുമാണ്. കാമവെറി നിറഞ്ഞു നിന്നതും നാട്ടിലും ഗൾഫിലും ജനങ്ങൾ അടുത്ത കാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും ചെയ്ത ലൈംഗീകതയാണ്
യുവഭർതൃമതിയുമായി ബശീർ സെൽഫോണിൽ നടത്തിയത്. രണ്ടു വർഷം മുമ്പ് ബശീർ നടത്തിയ ഈ ലൈംഗീക സംഭാഷണത്തിന്റെ ചെറിയൊരു ഭാഗം അന്നു തന്നെ ഗൾഫിലും നാട്ടിലും ജനങ്ങൾക്കിടയിൽ പടർന്നു പിടിച്ചിരുന്നുവെങ്കിലും, ശേഷിച്ച ഭാഗങ്ങൾ പുറത്തുവരാതിരിക്കാൻ അന്ന് ഒരു വ്യവസായ പ്രമുഖൻ ബശീറിനെ തുണയ്ക്കുകയായിരുന്നു. ഈ കാമവെറി ലൈംഗീക സംഭാഷണം അന്ന് ഒരുവിധം കെട്ടടങ്ങിയിരുന്നുവെങ്കിലും, രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ലൈംഗീക സംഭാഷണം വീണ്ടും സെൽഫോണിൽ വൈറലാകുകയായിരുന്നു.
യുവഭർതൃമതിയുമായുള്ള സംഭാഷണത്തിൽ ബശീർ യുവതിയോട് ഇങ്ങനെ ചോദിക്കുന്നു.
“ഹലോ …ഏടെള്ളത്-? നീ..എന്താക്ക്ന്ന്…?
യുവതിയുടെ മറുപടി:
“ഞാൻ പൊരക്ക്ണ്ട്. പഴം പൊരിക്ക്ന്ന്…”
ബെര്ന്നാ…ചായ കുടിച്ചിറ്റ് പോവാ….?
ബശീറിന്റെ ചോദ്യം. “ഞാൻ ….ആട…ബന്നാല് ആരെങ്കിലും കണ്ടാലോ…?
യുവതി: ഈടെ മാപ്ലയില്ല. നിങ്ങോ…ബാ ആരും കാണില്ല.
ബശീർ: അയക്കുടിക്കാരില്ലേ…?
യുവതി: ഇല്ല. വിശാലമായ പറമ്പിൽ ഒര് ബീട്. നിങ്ങോ…ബാ….!
മുകളിലുദ്ധരിച്ച കാമവെറി സംഭാഷണം ഇന്ന് നാട്ടിൽ കൊച്ചുകുട്ടികൾപോലും മനഃപ്പാഠമാക്കി ഏറ്റുപറയുകയാണ്.
ബഷീർ താമസിച്ചുവരുന്ന ചിത്താരി പ്രദേശത്ത് അദ്ദേഹം നടന്നുപോകുമ്പോൾ, വിദ്യാർത്ഥിനികൾ പരസ്പരം കളിയാക്കുന്നത് ” പൊരക്ക് ബന്നാല്… പയംപൊരി ” തരാമെന്ന് പറഞ്ഞാണ്.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞഴാഴ്ച ചേർന്ന 350 പേർ സംബന്ധിച്ച ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾക്ക് ചായയും സമൂസയും നൽകിയപ്പോൾ, പലരും കളിയാക്കി ചോദിച്ചത് ” പഴംപൊരി ഉണ്ടോ എന്നാണ്-“.
പൊതു സമൂഹത്തിൽ ഇത്രമാത്രം അപഹാസ്യനായ, അതും സ്ത്രീ വിഷയത്തിൽ, ഒരാളെ ലീഗ് ജില്ലാ കമ്മിറ്റി ദത്തെടുത്ത് തിരഞ്ഞെടുപ്പ് പൊതു യോഗങ്ങളിൽ പ്രസംഗിക്കാൻ ഇറക്കിയത് മുസ്്ലീം ലീഗ് ജില്ലാ നേതൃത്വം സ്ത്രീ സമൂഹത്തോട് ചെയ്ത കടുത്ത വെല്ലുവിളിയും ചതിയുമാണെന്ന് ലീഗ് പ്രവർത്തകർ ആരോപിക്കുന്നു.
സംയുക്ത ജമാഅത്തിന്റെ ആക്ടിംഗ് അധ്യക്ഷ പദവിയിലിരുന്ന ഏ. ഹമീദ് ഹാജിയാണ് ബഷീറിന്റെ കാമസംഭാഷണ ക്ലിപ്പിംഗ്സുകൾ സംയുക്ത ജമാഅത്ത് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പുറത്തുവിട്ടതെന്ന ആരോപണത്തെത്തുടർന്ന് ഏ. ഹമീദ് ഹാജിക്കും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് തീരുമാനം പഞ്ചായത്ത് ലീഗ് കമ്മിറ്റി ജില്ലാ ലീഗിനെ രേഖാമൂലം അറിയിച്ചിട്ടും, ഇപ്പോൾ ആരോപണ വിധേയനായ ബശീറിനെ ജില്ലാ ലീഗ് ദത്തെടുത്ത് തിരഞ്ഞെടുപ്പ് പൊതു വേദികളിൽ ഇറക്കിയിരിക്കയാണ്.