ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാതിനിധ്യമുള്ള സർവ്വകക്ഷി യോഗ നിർദ്ദേശപ്രകാരം കടകൾ രാത്രി 7–30 ന് അടക്കണമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഭക്ഷണ ശാലകളിൽ രാത്രി ഒമ്പത് വരെ പാർസൽ നൽകാമെന്നും, മുഖ്യമന്ത്രി അറിയിച്ചു. തീരുമാനം പ്രഖ്യാപിച്ച ഉടൻ പോലീസുകാരെത്തി. കടകൾ അടപ്പിക്കുമ്പോൾ തന്നെ എല്ലാം കഴിഞ്ഞു. പിന്നെ പാർസലുകൾ വേണ്ടെന്നായിരുന്നു പോലീസ് ഭാഷ്യം.
എന്നാൽ, ഇന്നലെ നഗരസഭയിൽ കോർ കമ്മിറ്റി യോഗം ചേർന്നെടുത്ത തീരുമാനം കടകൾ ആറ് മണിക്ക് അടക്കണമെന്നാണ്. പിന്നെ ഭക്ഷണ ശാലകളും, ഹോട്ടലുകളുമൊന്നുമില്ല. പ്രഭാതം മുതൽ പ്രദോഷം വരെ നോമ്പെടുത്ത് മുറികളിലും മറ്റും താമസിക്കുന്നവർക്കെതിരെയാണ് നഗരസഭയുടെയും, പോലീസിന്റെയും നടപടി. നോമ്പുകാരെ ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴും, നോമ്പുകാരെ പൊല്ലാപ്പിലാക്കുകയാണ് നഗരസഭയും പോലീസും.
475