നഗരബജറ്റിനെതിരെ രൂക്ഷ വിമർശനവും ബഹളവും കൗൺസിൽ യോഗത്തിൽ യുഡിഎഫ് ഇറങ്ങിപ്പോയി, ബിജെപി അനുകൂലിച്ചു

കാഞ്ഞങ്ങാട്: ബജറ്റ് ചർച്ചക്കായി ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. മുൻ ചെയർമാനെ ചർച്ചയിൽ പങ്കെടുക്കാൻ വിളിച്ചപ്പോൾ യുഡിഎഫ് അംഗങ്ങൾ എതിർത്തു. ധനകാര്യ സ്ഥിരം സമിതി അംഗങ്ങളെ ബജറ്റ് ചർച്ചയിൽ പങ്കെടുപ്പിക്കുന്നതിനെതിരെയായിരുന്നു യുഡിഎഫ് അംഗങ്ങളുടെ വിമർശനം. എന്നാൽ ധനകാര്യ സ്ഥിരം സമിതി അംഗം ബജറ്റിനെ എതിർത്ത് സംസാരിച്ചാൽ മാത്രമെ ചട്ടലംഘനമാവുകയുള്ളൂവെന്നും അനുകൂലിച്ച് സംസാരിക്കുന്നതിൽ തെറ്റില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.

വി. വി. രമേശൻ സംസാരിക്കാൻ തുടങ്ങിയതോടെ യുഡിഎഫ് അംഗങ്ങൾ ഒന്നടങ്കം എതിർക്കുകയും കൗൺസിൽ അംഗങ്ങൾ ചേരി തിരിഞ്ഞ് ബഹളം വെക്കുകയും ചെയ്തു. വി. വി. രമേശൻ പ്രസംഗം നിർത്താതെ തുടർന്നപ്പോൾ യുഡിഎഫ് നേതാവ് കെ. കെ. ജാഫർ, ടി. കെ. സുമയ്യ, സെവൻസ്റ്റാർ അബ്ദു റഹിമാൻ, ഡി. കെ. അഷ്റഫ്, സി. എച്ച്. സുബൈദ, ശോഭ തുടങ്ങിയവർ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തൽസമയം, ബിജെപി അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുകയും ബജറ്റിനെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തു.

യു ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയതിന് ശേഷം വി.വി രമേശൻ ചർച്ചയിൽ പങ്കെടുത്ത് സംസാരം തുടർന്നു. 2 മണിയോടു കൂടിയാണ് ബജറ്റ് യോഗം അവസാനിച്ചതും. തീരെ ഗൃഹപാഠമില്ലാതെ തയ്യാറാക്കിയ ജനങ്ങൾക്ക് ഒരു പകാരവുമില്ലാത്തതുമായ ബജറ്റാണ് നഗരസഭാ ബജറ്റെന്ന് ലീഗ് കൺസിലർ കെ.കെ ജാഫർ ആരോപിച്ചു.  നീലേശ്വരം നഗരസഭയിലും, അജാനൂരിലും ആധുനിക ശ്മശാനങ്ങളൊരുക്കിയിട്ടുണ്ട്. വികസന വിപ്ലവം വിളമ്പുന്ന ഇടതുഭരണസമിതി ഭരിക്കുന്ന നഗരസഭയിൽ ഇത്രയും കാലമായിട്ടും ഒരു പൊതു ശ്മശാനം നിർമ്മിക്കാൻ പറ്റാത്തത് അപമാനകരമാണ്. ഈ ബജറ്റ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും ജാഫർ പറഞ്ഞു. കൗൺസിലർമാരായ ടി.കെ.സുമയ്യ, എൻ അശോക് കുമാർ, സി.എച്ച് സുബൈദ, എം.ബൽരാജ്, ജാനകി കുട്ടി തുടങ്ങിയവർ ബജറ്റിനെ അനുകൂലിച്ചും പ്രതി കൂലിച്ചും സംസാരിച്ചു.

Read Previous

അദ്വൈതിന്റെ മരണം വിഷം അകത്തുചെന്ന് മാതാവും ഇളയമ്മയും ഗുരുതര നിലയിൽ

Read Next

2 ലക്ഷം ജ്വല്ലറിപ്പണവുമായി പർദ്ദധാരിണി കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിൽ