ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരസഭ തെരഞ്ഞെടുപ്പിൽ നഗരസഭ ഓഫീസ് വാർഡായ 14-ൽ നടന്ന അട്ടിമറി വിജയം ഭയാനകം. നിലവിലുള്ള ജനാധിപത്യം നിയമങ്ങൾ മുഴുവൻ ലംഘിച്ച് വാർഡിന് പുറത്തും, കർണ്ണാടകയിലും, ജില്ലയ്ക്ക് പുറത്തും താമസിക്കുന്നവരെ വാർഡ് 14-ലെ വോട്ടർപ്പട്ടികയിൽ അതിവിദഗ്ധമായി തിരുകിക്കയറ്റി നടത്തിയ ഗൂഢാലോചനയും, അട്ടിമറിയും അൽഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വോട്ടർമാരെ തടഞ്ഞു വെച്ചും, ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും വോട്ടു ചെയ്യിപ്പിക്കുന്ന രീതിയോട് സാമ്യമുള്ള തിരഞ്ഞെടുപ്പ് അട്ടിമറിയാണ് കാഞ്ഞങ്ങാട്ട് വാർഡ് 14-ൽ അരങ്ങേറിയത്. ആനന്ദാശ്രമം, പൂങ്കാവനം, നമ്പ്യാർ വളപ്പ് എന്നീ പ്രദേശങ്ങൾ വാർഡ് 14-ൽ ഉൾപ്പെടുന്നതാണ്. ഈ പ്രദേശങ്ങളിൽ താമസമില്ലാത്തവരും, തൊട്ടടുത്ത വാർഡുകളിലും, കർണ്ണാടകയിലും മറ്റും താമസിക്കുന്നവരെ വൻ ഗൂഢാലോചനയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭാ സിക്രട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റ് ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് തീയ്യതിയുടെ അവസാന ദിവസങ്ങളിൽ വോട്ടർപ്പട്ടികയിൽ കൂട്ടിച്ചേർക്കാൻ മൂന്ന് നഗരസഭ ഉദ്യോഗസ്ഥരടങ്ങുന്ന ഗൂഢ സംഘം കരുക്കൾ നീക്കി.
ഇവരിൽ പലരും നഗരസഭയിലെ ഇതര വാർഡുകളിൽ സമ്മതിദാനാവകാശമുള്ളവരാണ്. പൂങ്കാവനം ക്ഷേത്രം ഹൊസ്ദുർഗ്ഗ് കോട്ടയ്ക്കുള്ളിലും വാർഡ് 14-ലുമാണ്. ഈ ക്ഷേത്ര ഓഫീസിലെ സർക്കാർ ക്ലാർക്ക് മനോജ് കുമാർ.സി കാഞ്ഞങ്ങാട് നഗരസഭയിൽ സ്ഥിരതാമസക്കാരനല്ലാതിരുന്നിട്ടും, ഇദ്ദേഹം വാർഡ് 14-ൽ 828-ാം നമ്പർ വോട്ടറായി സ്വതന്ത്ര സ്ഥാനാർത്ഥി വന്ദനറാവുവിന് വോട്ട് ചെയ്തത് കൂട്ടിച്ചേർക്കൽ പട്ടികയനുസരിച്ചാണ്.
ആനന്ദാശ്രമം പരിസരത്ത് താമസിക്കുന്ന ആളുകളാണെന്ന് അവകാശ
പ്പെട്ടുകൊണ്ട് വാർഡ് 14-ലെ വോട്ടർപ്പട്ടികയിൽ ഇടംപിടിച്ച നൂറോളം പേർ ഈ വാർഡിന് പുറത്തുതാമസിക്കുന്നവരാണ്. മംഗളൂരുവിൽ താമസമുള്ള പതിനഞ്ചോളം പേർ തിരഞ്ഞെടുപ്പുദിവസം തലപ്പാടി കേരള അതിർത്തിയിൽ തമ്പടിക്കുകയും, കാഞ്ഞങ്ങാട്ടുനിന്ന് രണ്ട് വലിയ വാഹനങ്ങൾ തലപ്പാടിയിലെത്തിച്ച് ഇവരെ കാഞ്ഞങ്ങാട് യുബിഎംസി സ്കൂൾ ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചിട്ടുണ്ട്.
വി. വി. രമേശൻ വിജയിച്ച വാർഡ് 17-ലെ സീരിയൽ ഒന്നാം നമ്പർ വോട്ടറായ വിദ്യാനന്ദൻ, വാർഡ് 14-ന്റെ വോട്ടർപ്പട്ടികയിൽ 722-ാം നമ്പർ വോട്ടറായി വോട്ടുചെയ്തു. വിദ്യാനന്ദൻ വോട്ടു ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ, സ്ഥാനാർത്ഥി തസ്്റിയ ഈ വോട്ടർ വാർഡ് 17-ലുള്ള ആളാണെന്ന് പറഞ്ഞപ്പോൾ, വിദ്യാനന്ദൻ വാർഡ് 17-ൽ വോട്ട് ചെയ്തിട്ടില്ലെന്ന് പറഞ്ഞാണ് വാർഡ് 14-ൽ വോട്ടു ചെയ്തത്. വിദ്യാനന്ദനടക്കം നൂറുപേരെ വാർഡ് 14-ന്റെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഗൂഢാലോചന നടന്നത് കാഞ്ഞങ്ങാട് നഗരസഭ സിക്രട്ടറി അംഗീകരിച്ചു നൽകിയ കൂട്ടിച്ചേർക്കൽ വോട്ടർപ്പട്ടികയിലാണ്.കാഞ്ഞങ്ങാട്: നഗരസഭ തെരഞ്ഞെടുപ്പിൽ നഗരസഭ ഓഫീസ് വാർഡായ 14-ൽ നടന്ന അട്ടിമറി വിജയം ഭയാനകം.
നിലവിലുള്ള ജനാധിപത്യം നിയമങ്ങൾ മുഴുവൻ ലംഘിച്ച് വാർഡിന് പുറത്തും, കർണ്ണാടകയിലും, ജില്ലയ്ക്ക് പുറത്തും താമസിക്കുന്നവരെ വാർഡ് 14-ലെ വോട്ടർപ്പട്ടികയിൽ അതിവിദഗ്ധമായി തിരുകിക്കയറ്റി നടത്തിയ ഗൂഢാലോചനയും, അട്ടിമറിയും അൽഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വോട്ടർമാരെ തടഞ്ഞു വെച്ചും, ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും വോട്ടു ചെയ്യിപ്പിക്കുന്ന രീതിയോട് സാമ്യമുള്ള തിരഞ്ഞെടുപ്പ് അട്ടിമറിയാണ് കാഞ്ഞങ്ങാട്ട് വാർഡ് 14-ൽ അരങ്ങേറിയത്.
ആനന്ദാശ്രമം, പൂങ്കാവനം, നമ്പ്യാർ വളപ്പ് എന്നീ പ്രദേശങ്ങൾ വാർഡ് 14-ൽ ഉൾപ്പെടുന്നതാണ്. ഈ പ്രദേശങ്ങളിൽ താമസമില്ലാത്തവരും, തൊട്ടടുത്ത വാർഡുകളിലും, കർണ്ണാടകയിലും മറ്റും താമസിക്കുന്നവരെ വൻ ഗൂഢാലോചനയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭാ സിക്രട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റ് ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് തീയ്യതിയുടെ അവസാന ദിവസങ്ങളിൽ വോട്ടർപ്പട്ടികയിൽ കൂട്ടിച്ചേർക്കാൻ മൂന്ന് നഗരസഭ ഉദ്യോഗസ്ഥരടങ്ങുന്ന ഗൂഢ സംഘം കരുക്കൾ നീക്കി.
ഇവരിൽ പലരും നഗരസഭയിലെ ഇതര വാർഡുകളിൽ സമ്മതിദാനാവകാശമുള്ളവരാണ്. പൂങ്കാവനം ക്ഷേത്രം ഹൊസ്ദുർഗ്ഗ് കോട്ടയ്ക്കുള്ളിലും വാർഡ് 14-ലുമാണ്. ഈ ക്ഷേത്ര ഓഫീസിലെ സർക്കാർ ക്ലാർക്ക് മനോജ് കുമാർ.സി കാഞ്ഞങ്ങാട് നഗരസഭയിൽ സ്ഥിരതാമസക്കാരനല്ലാതിരുന്നിട്ടും, ഇദ്ദേഹം വാർഡ് 14-ൽ 828-ാം നമ്പർ വോട്ടറായി സ്വതന്ത്ര സ്ഥാനാർത്ഥി വന്ദനറാവുവിന് വോട്ട് ചെയ്തത് കൂട്ടിച്ചേർക്കൽ പട്ടികയനുസരിച്ചാണ്.
ആനന്ദാശ്രമം പരിസരത്ത് താമസിക്കുന്ന ആളുകളാണെന്ന് അവകാശപ്പെട്ടുകൊണ്ട് വാർഡ് 14-ലെ വോട്ടർപ്പട്ടികയിൽ ഇടംപിടിച്ച നൂറോളം പേർ ഈ വാർഡിന് പുറത്തുതാമസിക്കുന്നവരാണ്. മംഗളൂരുവിൽ താമസമുള്ള പതിനഞ്ചോളം പേർ തിരഞ്ഞെടുപ്പുദിവസം തലപ്പാടി കേരള അതിർത്തിയിൽ തമ്പടിക്കുകയും, കാഞ്ഞങ്ങാട്ടുനിന്ന് രണ്ട് വലിയ വാഹനങ്ങൾ തലപ്പാടിയിലെത്തിച്ച് ഇവരെ കാഞ്ഞങ്ങാട് യുബിഎംസി സ്കൂൾ ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. വി. വി. രമേശൻ വിജയിച്ച വാർഡ് 17-ലെ സീരിയൽ ഒന്നാം നമ്പർ വോട്ടറായ വിദ്യാനന്ദൻ, വാർഡ് 14-ന്റെ വോട്ടർപ്പട്ടികയിൽ 722-ാം നമ്പർ വോട്ടറായി വോട്ടുചെയ്തു.
വിദ്യാനന്ദൻ വോട്ടു ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ, സ്ഥാനാർത്ഥി തസ്്റിയ ഈ വോട്ടർ വാർഡ് 17-ലുള്ള ആളാണെന്ന് പറഞ്ഞപ്പോൾ, വിദ്യാനന്ദൻ വാർഡ് 17-ൽ വോട്ട് ചെയ്തിട്ടില്ലെന്ന് പറഞ്ഞാണ് വാർഡ് 14-ൽ വോട്ടു ചെയ്തത്. വിദ്യാനന്ദനടക്കം നൂറുപേരെ വാർഡ് 14-ന്റെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഗൂഢാലോചന നടന്നത് കാഞ്ഞങ്ങാട് നഗരസഭ സിക്രട്ടറി അംഗീകരിച്ചു നൽകിയ കൂട്ടിച്ചേർക്കൽ വോട്ടർപ്പട്ടികയിലാണ്.