കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വെക്കലിന് പിന്നിൽ പിൻവാതിൽ ഭരണനീക്കം

കാഞ്ഞങ്ങാട് :  കാഞ്ഞങ്ങാട് നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റികൾ രണ്ടര വർഷക്കാലം വീതം വെക്കാനുള്ള നീക്കത്തിന് പിന്നിൽ ചെയർപേഴ്സൺ സുജാതയെ ഒറ്റപ്പെടുത്താനും പിൻ വാതിൽ ഭരണവും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ആരോപണമുയർന്നു. ഈ വിഷയത്തെ ചൊല്ലി  ഇന്നലെ കാസർകോട്ട് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയിൽ വി. വി. രമേശന് എതിരെ രൂക്ഷമായ വിമർശനം നടന്നു.

ചെയർപേഴസൺ കെ. സുജാതയെ നോക്കുകുത്തിയാക്കി വി. വി. രമേശൻ പിൻ വാതിൽ ഭരണത്തിനുള്ള നീക്കം നടത്തുകയാണെന്ന് അംഗങ്ങളിൽ ചിലർ തുറന്നടിച്ചു. ഈ വിഷയത്തിലുള്ള ചർച്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഇന്ന് ചേരുന്ന സബ് കമ്മിറ്റി യോഗത്തിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വെക്കൽ സംബന്ധിച്ച് വീണ്ടും ചർച്ച നടക്കും.

LatestDaily

Read Previous

ഉദുമയിൽ മത്സരിക്കാൻ അഞ്ചുപേർ

Read Next

യുവതിയുടെ കൊലയ്ക്ക് കാരണം ഭർത്താവിന്റെ സംശയരോഗം