മുൻ കൗൺസിലർ പുഞ്ചാവി കുഞ്ഞാമത് അന്തരിച്ചു

കാഞ്ഞങ്ങാട്: മുൻ നഗരസഭ കൗൺസിലറും സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റുമായ മുസ്്ലീം ലീഗ് നേതാവ് പുഞ്ചാവി കുഞ്ഞാമത് ഹാജി അന്തരിച്ചു.  ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് പഴയ കടപ്പുറം ജുമാ മസ്ജിദ് വളപ്പിൽ. പട്ടാക്കലിലെ പരേതരായ അബ്ദുള്ളയുടെയും അലീമയുടെയും മകനാണ്.

ഹോസ്ദുർഗ്ഗ് സഹകരണ ബാങ്ക് ഡയരക്ടറായ കുഞ്ഞാമത് ഹാജി, നേരത്തെ അൽ- ഐനിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. മുസ്്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം മുൻസിപ്പൽ ലീഗ് ട്രഷറർ തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ചു.

മികച്ച മാപ്പിളപ്പാട്ടുകാരൻ കൂടിയാണ്. സഹോദരങ്ങൾ: അബൂബക്കർ കൊളവയൽ , മുഹമ്മദ് തൈക്കടപ്പുറം, സഹായി ഹസൈനാർ പട്ടാക്കൽ, അബ്ദുറഹിമാൻ പട്ടാക്കൽ, മറിയം, സാറ, പരേതയായ ആമിന.

LatestDaily

Read Previous

മടിക്കൈ ബ്ലേഡിൽ മറിഞ്ഞത് കോടികൾ 10 ലക്ഷത്തിന് മാസപ്പലിശ ₨ 70,000

Read Next

മതസ്പർധാ വാർത്ത: ഓൺലൈൻ വാർത്താചാനലുടമ ഒളിവിൽ