കോൺഗ്രസ്സിന്റെ 27 സ്ഥാനാർത്ഥികളും പത്രിക നൽകി കോൺഗ്രസ്സ് സ്ഥാനാർത്ഥികളിൽ ഡോക്ടറും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ മൽസരിക്കുന്ന 27 വാർഡുകളിലും കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു.  ഇന്ന് രാവിലെ മുതലാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ച് തുടങ്ങിയത്. കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ മൽസരിക്കുന്ന വാർഡും പേരും വാർഡ്– 3 പി. ജയശ്രീ, 4– പി. ഷീജ, 5– ഓമന രാജൻ, 6– അരവിന്ദാക്ഷൻ, 7– എം.വിനോദ്കുമാർ, 8– കെ. അശോകൻ കുളത്തിങ്കാൽ, 9– എം. രാധ (കോൺഗ്രസ്സ് സ്വതന്ത്ര), 10– എം. വി. മിഷ, 11– എം. ബാലാമണി, 13– എം. കുഞ്ഞികൃഷ്ണൻ, 14– സി. എച്ച്. സഫറീന, 17– എം. വി. ലക്ഷ്മണൻ, 19– എൻ. ശ്രീദ, 20– ചന്ദ്രിക മോനാച്ച, 21– കെ. രാജഗോപാലൻ, 22– മണ്ഡലം സുകുമാരൻ, 23– അനിൽ വാഴുന്നോറൊടി, 24 – സുജിത്ത് പുതുക്കൈ, 25 – വി. അനിൽകുമാർ, 28–വി. വി. ശോഭ, 29– സായിദാസ്, 30– ബനീഷ് രാജ്, 31–എം അസിനാർ, 34– എ. ചന്ദ്രൻ, 15– ടി. കെ. രഞ്ജിത്ത്, 42– എ. കെ. ശീതൾ, 26– ഡോ. സി.വി. ദിവ്യ. അതിയാമ്പൂ വാർഡിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി രാവിലെ പത്രിക നൽകിയിട്ടുണ്ടെങ്കിലും, സിപിഎം വിമതയായി മുൻ കൗൺസിലർ പി. ലീല മൽസരിക്കുന്ന അതിയാമ്പൂര് വാർഡിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി പത്രിക പിൻ വലിച്ച് ലീലയ്ക്ക് പിന്തുണ നൽകാൻ സാധ്യതയുണ്ട്.

LatestDaily

Read Previous

കാഞ്ഞങ്ങാട് നഗരസഭ ലീഗിൽ പ്രതിസന്ധി; യുഡിഏഫ് വാർത്താസമ്മേളനം മാറ്റി

Read Next

പി. ഖദീജയെ തഴഞ്ഞതിന് പിന്നിൽ ലീഗ് നേതാവ്; 40-ാം വാർഡിൽ ആസിയ ലീഗ് വിമത സ്ഥാനാർത്ഥി