ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നഗരസഭ ടൗൺ ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നഗരസഭ കൗൺസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ആദ്യ കൗൺസിൽ യോഗവും ചേർന്നു. വരണാധികാരി പ്രദീപിൽ നിന്ന് സത്യ പ്രതിജ്ഞ ഏറ്റ് ചൊല്ലിയ 41– ാം വാർഡ് കൗൺസിലർ എച്ച്. ശിവദത്താണ് തുടർന്നുള്ള അംഗങ്ങൾക്ക് വാർഡ് ക്രമത്തിൽ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടർന്ന് ഒന്ന് മുതൽ 43 വരെയുള്ള അംഗങ്ങൾ ശിവദത്തിൽ നിന്നാണ് പ്രതിജ്ഞ ഏറ്റ് ചൊല്ലിയത്.
അസ്മ മാങ്കൂൽ അനീസ ഹംസ, എം. ശോഭന, കെ. വി. സുജാത, കുസുമ ഹെഗ്ഡെ, എൻ. അശോക് കുമാർ, ടി. വി. സുജിത്ത് കുമാർ, കെ. ലത, വി. വി. സൗദാമിനി, കെ. വി. സുശീല, സി. ജാനകിക്കുട്ടി, ടി. മുഹമ്മദ് കുഞ്ഞി, എം. ബൽരാജ്, വന്ദന റാവു, പി. കെ. വീണ, ടി. കെ. സുമയ്യ, വി. വി. രമേശൻ, പി. അഹമ്മദലി, കെ. പ്രഭാവതി, കെ. വി. മായ കുമാരി, പള്ളിക്കൈ രാധാകൃഷ്ണൻ, എൻ. വി. രാജൻ, പി. വി. മോഹനൻ, കെ. രവീന്ദ്രൻ, കെ. വി. സരസ്വതി, വിനീത് കൃഷ്ണൻ, ഹസീന റസാക്ക്, വി. വി. ശോഭ, സി. രവീന്ദ്രൻ, സനീഷ് രാജ്, അബ്ദുല്ല ബിൽടെക്ക്, കെ. അനീശൻ, നജ്മാറാഫി, ടി. ബാലകൃഷ്ണൻ, ഫൗസിയ ശരീഫ്, അബ്ദുറഹിമാൻ സെവൻസ്റ്റാർ, സി. കെ. അഷ്റഫ്, കെ. ആയിഷ, സി. എച്ച്. സുബൈദ, എ. കെ. ലക്ഷ്മി, കെ. കെ. ജാഫർ എന്നിവരാണ് ഒന്ന് മുതൽ 43 വരെ ക്രമത്തിൽ പ്രതിജ്ഞ നടത്തിയത്.
തെരഞ്ഞെടുപ്പ് സുഗമമായി നടത്തിയ വരണാധികാരിയെ നഗരസഭ സിക്രട്ടറി ഗിരീഷ് പൊന്നാട അണിയിച്ച് ആദരിച്ചു. തെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിൽ മികവ് കാട്ടിയ ഭാരത് മൈക്ക് ഉടമ അബ്ദുല്ല ഹാജിയെയും സത്യ പ്രതിജ്ഞാ ചടങ്ങിൽ ആദരിച്ചു.