നഗരസഭ അഴിമതി സിപിഎം കുരുക്കിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ  വി. വി. രമേശൻ ഭരണത്തിൽ നടന്ന അഴിമതികൾ  സിപിഎം നേതൃത്വത്തെ   കുരുക്കിലാഴ്ത്തി. പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ പേരിൽ നടന്ന സൈക്കിൾ അഴിമതി, കുടിവെള്ള വിതരണത്തിൽ തട്ടിയെടുത്ത 6.5 ലക്ഷം രൂപയുടെ അഴിമതി, കമ്പ്യൂട്ടർ വാങ്ങിയതിൽ നടന്ന അഴിമതി, ഇവയെല്ലാം വി. വി. രമേശൻ നഗരസഭ അധ്യക്ഷനായ 2015-20 കാലത്താണ് നടന്നത്. വി. വി. രമേശൻ നടത്തിയ ലക്ഷങ്ങളുടെ അഴിമതി തെളിവുകൾ സഹിതം പുറത്തു വിട്ടത് ലേറ്റസ്റ്റാണ്. 2017-ൽ  50,000 രൂപയിൽ ഒതുങ്ങുന്ന കുടിനീർ വിതരണത്തിൽ 6.5 ലക്ഷം രൂപയാണ് രമേശന്റെ ഭരണത്തിൽ തട്ടിയെടുത്തിട്ടുള്ളത്.

അഴിമതി പുറത്തു വന്നതോടെ പാർട്ടി അണികൾ നേതൃത്വത്തിന് മുന്നിൽ ചോദ്യശരങ്ങളുമായി രംഗത്തിറങ്ങി. രമേശൻ നടത്തിയ അഴിമതികളെക്കുറിച്ച് പാർട്ടി അണികൾ ഉന്നയിക്കുന്ന ചോദ്യശരങ്ങൾക്ക് മുന്നിൽ നേതൃത്വം തുടർച്ചയായി മൗനം നടിക്കുകയാണ്.  ഇപ്പോൾ രണ്ടാം തവണയും കാഞ്ഞങ്ങാട് നഗരസഭ ഭരണപക്ഷ കൗൺസിലറായ വി. വി. രമേശനാകട്ടെ 5 വർഷത്തെ തന്റെ ഭരണകാലത്ത് അഴിമതി നടന്നിട്ടില്ലെന്ന് വെറുതെയെങ്കിലും പറയാൻ കഴിയാത്ത പരിതാപകരമായ അവസ്ഥയിലാണ്. 

വി. വി. രമേശൻ ചെയർമാൻ പദവിയിലിരുന്ന 2019 -ലാണ് രമേശൻ സ്വന്തം മകൾ ഡോ. ഏ. ആർ. ആര്യയെ ബിനാമിയാക്കി കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ 49 ലക്ഷം രൂപയുടെ ഭൂമി വാങ്ങിയത്. കാഞ്ഞങ്ങാട് നഗരസഭയിൽ തീരപ്രദേശമായ കല്ലൂരാവി പട്ടാക്കലിൽ ഭാര്യാസഹോദരൻ അനിൽകുമാർ ചേനമ്പത്തിനെ ബിനാമിയാക്കി രമേശൻ 1.9 കോടിയുടെ മറ്റൊരു കണ്ണായ ഭൂമിയും വാങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന പാർട്ടി യോഗങ്ങളിൽ ബ്രാഞ്ച് തലം മുതൽ മുകളിലോട്ട്  രമേശന്റെ ബിനാമി ഭൂമി പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയായി മാറും.  അതിനിടയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ നിന്ന് മൽസരിക്കാനുള്ള പുറപ്പാടിലാണ് പാർട്ടി ജില്ലാ കമ്മിറ്റിയംഗമായ വി. വി. രമേശൻ.

LatestDaily

Read Previous

അഭിഭാഷക തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭാ മോഡൽ സിപിഎം ‑ ബിജെപി കൂട്ടുകെട്ട് സിപിഎമ്മിൽ മുറുമുറുപ്പ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡിഡിഎഫ് സ്ഥാനാർത്ഥി

Read Next

കുഞ്ഞിനെ കൊന്നത് നാണക്കേട്മൂലം; വിങ്ങിപ്പൊട്ടി മാതാവ് ഷാഹിന