അധ്യക്ഷയുടെ കാർ മോടികൂട്ടാൻ അരലക്ഷം

കാഞ്ഞങ്ങാട്: നഗരസഭ അധ്യക്ഷ കെ. വി. സുജാതയുടെ പുത്തൻ ഹുണ്ടായ് കാർ മോഡി കൂട്ടാൻ നഗരസഭാ ഫണ്ടിൽ നിന്ന് അരലക്ഷം രൂപ ചിലവിടുന്നു. നഗരസഭ എഞ്ചിനീയറുടെ  ഔദ്യോഗിക ആവശ്യങ്ങൾക്ക് സഞ്ചരിക്കാൻ ഒരു കാർ വേണമെന്ന ആവശ്യം  അജണ്ഡയിൽ ഉൾപ്പെടുത്തി നാലു മാസം മുമ്പ് 13 ലക്ഷം രൂപ ചിലവഴിച്ചാണ് പുത്തൻ ഹുണ്ടായ് ക്രെറ്റ കാർ നഗരസഭ വാങ്ങിയത്.

ഈ കാർ നഗരസഭയിലെത്തിയയുടൻ ചെയർപേഴ്സൺ കെ. വി. സുജാതയ്ക്ക് സഞ്ചരിക്കാൻ ചെയർപേഴ്സന്റെ ബോർഡും മുന്നിൽ കൊടിയും കെട്ടിയ ശേഷം അധ്യക്ഷയുടെ യാത്രകൾക്ക് ഉപയോഗിച്ചുവരികയായിരുന്നു. ഈ കാർ ഇപ്പോൾ വീണ്ടും മോഡി കൂട്ടാനാണ് അരലക്ഷം രൂപ ചിലവിടുന്നത്.

കാറിൽ ഫ്ലോർ  മാറ്റ്, ഫ്ളാഗ്, നമ്പർ പ്ലേറ്റ്, സ്റ്റിയറിംഗ് വീൽ, തുകൽ കവർ, ഖാദി ഷാളുകൾ പാട്ടു കേൾക്കാൻ സ്റ്റീരിയോ സിസ്റ്റം, പുറമെ ആൻഡ്രോയ്ഡ്, മോണിറ്റർ, റിവേഴ്സ് ക്യാമറ, എന്നിവ സ്ഥാപിക്കാനാണ് ഇപ്പോൾ അരലക്ഷം രൂപ ചിലവിടുന്നത്. ഈ പണം പാസ്സാക്കിയെടുക്കാനുള്ള അജണ്ഡ ഇന്നത്തെ കൗൺസിലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Read Previous

അതിഞ്ഞാൽ ജമാഅത്തിന്റെ 36 ലക്ഷം കാണാനില്ല

Read Next

അതിഞ്ഞാൽ ജമാഅത്തിനെതിരെ ദുഷ്പ്രചരണമെന്ന് ജമാഅത്ത്