കാഞ്ഞങ്ങാട് നഗര ബജറ്റിൽ വിനോദ സഞ്ചാരത്തിനും കൃഷിക്കും ഊന്നൽ

Stacks of coins with the word BUDGET isolated on white background

വയോജന സൗഹൃദത്തിനും ഭിന്നശേഷിക്കാർക്കും മുന്തിയ പരിഗണന

കാഞ്ഞങ്ങാട്: കെ.വി. സുജാതയുടെ നേതൃത്വത്തിലുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ കന്നി ബജറ്റ് വൈസ് ചെയർമാനും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ അബ്ദുല്ല ബിൽടെക്ക് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. ഏത് വെല്ലുവിളിയുമേറ്റെടുക്കാൻ നഗരസഭയിൽ പുതിയൊരു രാഷ്ട്രീയ സംസ്ക്കാരം വളർത്തിയെടുക്കുമെന്ന് നഗരസഭാധ്യക്ഷ സുജാത ആമുഖഭാഷണത്തിൽ പറഞ്ഞു.

വയോജന സൗഹൃദത്തിനും ഭിന്നശേഷിക്കാർക്കും മുന്തിയ പരിഗണന നൽകുന്ന ബജറ്റിൽ വിനോദ സഞ്ചാരത്തിനും കൃഷിക്കുമാണ് വൈസ് ചെയർമാൻ അബ്ദുല്ല ബിൽടെക്ക് മുൻഗണന നൽകിയത്. ബജറ്റ് പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം:
സമഗ്രം വികസനോന്മുഖം എന്ന വിശേഷണത്തിൽ നാടിന്റെ നട്ടെല്ലായ കൃഷിയെയും ഭാവിയിലെ മുഖ്യ വരുമാനമാർഗമായ ടൂറിസത്തെയും പുതിയ തലത്തിലേക്ക് നയിക്കുന്നതാണ് പദ്ധതികൾ.

പുതിയ തൊഴിൽ സംരംഭവും,അപ്പാരന്റ് പാർക്കും,ആരോഗ്യ പാർലമെന്റ്, അതിഥി തൊഴിലാളി സഭയും, പ്രവാസി കൂട്ടായ്മയും, നഷ്ടപ്പെട്ട നഗരചന്തയുടെ തിരിച്ചെടുപ്പും,ശിശു സൗഹൃദ അങ്കൺവാടികളുടെ നിർമ്മാണവും, ഭവന രഹിതർക്ക് ഭവന നിർമ്മാണ ധനസഹായവും, റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക അറവ് ശാല, മത്സ്യ മാർക്കറ്റ് കെട്ടിട സമുച്ചയം, സംസ്ഥാന സർക്കാറുമായി ചേർന്ന് സമഗ്ര അഴുക്ക്ചാൽ പദ്ധതി, വെളിച്ച വിപ്ലവത്തിനായി നിലാവ് പദ്ധതി, ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കൽ, മാലിന്യ സംസ്ക്കരണത്തിനായി ഭൂമിയേറ്റെടുക്കൽ, പൊതു വിദ്യാലയ സംരക്ഷണത്തിനായി ഡിജിറ്റൽ ക്ലാസ്സ് മുറിമുകൾ, സ്റ്റുഡൻസ് ബ്രിഗേഡ്, ഡിസ്പോസിബിൾ സാധനങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കൽ, ചിത്രകലാ പരിശീലന പരിപാടി, കമ്യൂണിറ്റി തീയേറ്റർ, കമ്മ്യൂണിറ്റി കൗൺസിലിംഗ് , ലിറ്ററേച്ചർ ഫെസ്റ്റിവെൽ, സുജലം സുഫലം പദ്ധതിയിലൂടെ ഹരിതസമൃദ്ധി വാർഡ്, ബഡ്സ് സ്കൂൾ, നഗരസഭ ഓഫീസ് സമ്പൂർണ്ണ ഗുണനിലവാര ഓഫീസാക്കി മാറ്റും, തൊഴിലുറപ്പ് പദ്ധതിയിൽ സാമൂഹിക ആസ്തി സൃഷ്ടിക്കൽ, വസ്തു നികുതി, തൊഴിൽ നികുതി രജിസ്റ്റർ കാലികമാക്കൽ, പട്ടികജാതി പട്ടികവർഗ്ഗ സർവ്വെ ഡാറ്റാ പുതുക്കലും, സമഗ്ര ക്ഷീര വികസന നഗരവും വയോജന സൗഹൃദ നഗരവും മുന്നോട്ടുവയ്ക്കുന്ന കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് നാടിന്റെ അഭിവൃദ്ധിയും ഭാവിയിലേക്കുള്ള കരുതലുമാണ്.. 769993480 രൂപ വരവും 647981500 രൂപ ചിലവും 122011980 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർമാൻ അവതരിപ്പിച്ചത്.

LatestDaily

Read Previous

മുസ്ലീം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവം

Read Next

കാഞ്ഞങ്ങാട് ആകാശപ്പാത അജാനൂരിന് ഗുണകരം കാഞ്ഞങ്ങാടിന് നഷ്ടവും