തെരുവു വിളക്ക് കത്താത്തതിന് കൗൺസിലറെ ചീത്ത വിളിച്ച യുവാവിനെതിരെ കേസ്സ്

കാഞ്ഞങ്ങാട്: തെരുവു വിളക്ക് കത്താത്തതിൽ  പ്രകോപിതനായി കൗൺസിലറെ ചീത്ത വിളിച്ച യുവാവിനെതിരെ പോലീസ് കേസ്സെടുത്തു. കാഞ്ഞങ്ങാട് നഗരസഭ 40-ാം വാർഡ് മുസ്ലീം ലീഗ് കൗൺസിലർ സി. എച്ച്. സുബൈദയെയാണ്  തെരുവുവിളക്കിന്റെ പേരിൽ യുവാവ് ശകാരം ചൊരിഞ്ഞത്.

സുബൈദയുടെ പരാതിയിൽ കുശാൽനഗർ സ്വദേശി ആസിഫിനെതിരെ  ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് ഹൊസ്ദുർഗ്ഗ് കടപ്പുറത്തെ കോവിഡ് വാക്സിനേഷൻ സെന്ററിനടുത്ത് നിൽക്കുകയായിരുന്ന  സുബൈദയെ തെരുവ് വിളക്ക് കത്തിച്ചില്ലെന്നതിന്  ഭീഷണിപ്പെടുത്തി പൊതു സമൂഹത്തിന് മുന്നിൽ അപമാനിച്ചതായാണ് പരാതി.

Read Previous

പ്രിയദർശിനി ക്ലബ്ബിൽ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ച നിലയിൽ

Read Next

നഗരത്തിലെ ട്രാഫിക്ക് കുരുക്കിന് അറുതിയില്ല