മരക്കാപ്പ്കടപ്പുറം സ്വദേശി എം.ഡി.എം.ഏ മയക്കുമരുന്നുമായി പിടിയിൽ

കാഞ്ഞങ്ങാട്: മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 3.758 ഗ്രാം എംഡിഎംഎ യുമായി മരക്കാപ്പ് കടപ്പുറം സ്വദേശിയായ യുവാവിനെ ഹോസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ.ഡി യും സംഘവും  അറസ്റ്റ് ചെയ്തു. കാസർകോട്  എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം നടത്തിയ പരിശോധനയിലാണ് മരക്കാപ്പ് കടപ്പുറത്തെ എം.ശ്യാംമോഹൻ 31,  അറസ്റ്റിലായത്.

ഹോസ്ദുർഗ്  ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഹോസ്ദുർഗ്ഗ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി. അശോകൻ , കാസർകോട്  എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എം. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ദിനൂപ്, സി. വിജയൻ, പി. പ്രശാന്ത്, ഡ്രൈവർ പി.രാജീവൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Read Previous

യുവതിയെ കുത്തി കൊലപ്പെടുത്തിയ പ്രതി ജീവനൊടുക്കിയത് 17 വർഷത്തെ ജയിൽ വാസത്തിനിടയിൽ

Read Next

കല്ല്യോട്ട് ആക്രമം: 18 കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേസ്സ്