ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോടതിയിൽ 18കാരി കാമുകന്റെ അമ്മയ്ക്കൊപ്പം പോയി
കാഞ്ഞങ്ങാട്: വിവാഹിതരാകാൻ വീടുവിട്ട ഹയർസെക്കൻഡറി വിദ്യാർതഥികളായ കമിതാക്കൾക്ക് പൊല്ലാപ്പായി. വിവാഹപ്രായമെത്താത്ത കാമുകനൊപ്പം ജീവിക്കാൻ നിമമനുവദിക്കില്ലെന്ന് വ്യക്തമായ പതിനെട്ടുകാരി ഒടുവിൽ കോടതിയിൽ കാമുകന്റെ അമ്മയ്ക്കൊപ്പം പോയി.
പുഞ്ചാവി കടപ്പുറം സ്വദേശിനിയായ പ്ലസ്്വൺ വിദ്യാർതഥിനിയാണ് നീലേശ്വരം സ്വദേശി ഷിബിൻരാജിനൊപ്പം വീടുവിട്ടത്. തിരുവോണ ദിവസം രാത്രി 12 മണിക്ക് ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ ഇന്നലെ ഉറക്കമുണർന്നപ്പോൾ കാണാതാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുക്കുകയും ഇന്നലെ ഉച്ചയോടെ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു.
ഷിബിൻ രാജിനൊപ്പം പോകാൻ താൽപ്പര്യമുള്ളതായി വിദ്യാർത്ഥിനി പോലീസിനെ അറിയിച്ചു.
രേഖകൾ പരിശോധിച്ചതിൽ വിദ്യാർത്ഥിനി 18 വയസ്സ് തികഞ്ഞ് 9 ദിവസം കഴിഞ്ഞതായി വ്യക്തമായി. എന്നാൽ പ്ലസ്്ടു വിദ്യാർതഥിയായ ഷിബിൻ രാജിന് വയസ്സ് 19 മാത്രമായിരുന്നു. പുരുഷന് വിവാഹപ്രായം 21 വേണമെന്ന നിയമുണ്ടെന്ന് പോലീസ് കമിതാക്കളെ അറിയിച്ചുവെങ്കിലും ഷിബിൻ രാജിനൊപ്പം പോകാൻ പെൺകുട്ടി ശാഠ്യം പിടിച്ചതോടെ പൊല്ലാപ്പിലായ പോലീസ് വിഷയം കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 18 തികഞ്ഞ പെൺകുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചു.
കാമുകന് വിവാഹപ്രായമെത്താത്തതിനാൽ വിദ്യാർത്ഥിനി കോടതിയിൽ യുവാവിന്റെ അമ്മയ്ക്കൊപ്പം പോകാൻ താൽപ്പര്യം പ്രകടിപ്പിക്കുകയായിരുന്നു.