കാഞ്ഞങ്ങാട്ട് ആഴ്ചയിൽ 3 ദിവസം കടകൾ തുറക്കാം

കാഞ്ഞങ്ങാട്: ആഴ്ചകൾക്ക് ശേഷം കാഞ്ഞങ്ങാട് നഗരസഭ കാറ്റഗറി ഡിയിൽ നിന്നും സിയിലെത്തി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് ടിപിആർ 12.64 ആയതോടെയാണ് കാഞ്ഞങ്ങാട് നഗരസഭ കാറ്റഗറി സിയിലെത്തിയത്.

കാറ്റഗറി സിയിലെത്തിയതിനാൽ ആഴ്ചയിൽ മൂന്ന് ദിവസം കടകൾ തുറക്കാൻ കാഞ്ഞങ്ങാട് നഗരസഭക്കകത്ത് സാധിക്കും. അജാനൂർ പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഉയർത്ത നിലയിലായതിനാൽ ഡി കാറ്റഗറി തുടരും. 21.78 ആണ് അജാനൂരിലെ പുതിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

കോടോം–ബേളൂർ, കുറ്റിക്കോൽ, പിലിക്കോട്, ബേഡഡുക്ക, തൃക്കരിപ്പൂർ, നീലേശ്വരം, ചെറുവത്തൂർ, കയ്യൂർ–ചീമേനി, മടിക്കൈ ഉൾപ്പെടെ 14 തദ്ദേശ സ്ഥാപനങ്ങൾ പുതിയ കണക്ക് പ്രകാരം കാറ്റഗറി ഡിയിലാണ്. കാസർകോട് ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആർ 13.75 ശതമാനമാണ്.

LatestDaily

Read Previous

വിവാഹ മാമാങ്കം: ബേക്കൽ ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു

Read Next

ഐഎൻഎൽ വിഭാഗങ്ങളെ സമദൂരത്തിൽ നിർത്താൻ സിപിഎം