കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് സമാന്തര മദ്യ വിൽപ്പന

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് സമാന്തര വിദേശ മദ്യ വിൽപ്പന.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരവും,   ഹോസ്ദുർഗ്ഗിലുമാണ് ചില്ലറ മദ്യ വിൽപ്പന നടക്കുന്നത്. മൊബൈൽ ഫോണിലൂടെ ആവശ്യപ്പെട്ടാൽ ലക്ഷ്യസ്ഥാനത്തേക്ക് മദ്യമെത്തിച്ചു  നൽകുന്ന സംഘമുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ മദ്യം ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണം ആവശ്യക്കാർ  ഇത്തരം ഇടത്തട്ടുകാരെ ആശ്രയിക്കുന്നതിനാൽ ബിസിനസ് വർധിക്കുകയും അനധികൃത മദ്യവിൽപ്പനക്കാരുടെ എണ്ണം പെരുകാൻ കാരണമാവുകയും ചെയ്തു.

എന്നാൽ ഇടത്തട്ടുകാർ എവിടെ നിന്നുമാണ് ഇത്രയേറെ ലിറ്റർ മദ്യം ചില്ലറ വിൽപ്പനയ്ക്കായി ഒന്നിച്ച് ശേഖരിക്കുന്നതെന്നത് ദുരൂഹമാണ്. നഗരത്തിൽ പരസ്യമായാണിപ്പോഴത്തെ മദ്യ വിൽപ്പന.

Read Previous

ഫോട്ടോഗ്രാഫർ മരണപ്പെട്ടു

Read Next

ചിട്ടിയെച്ചൊല്ലി വായനശാലയിൽ കയ്യാങ്കളി