നറുക്കെടുപ്പിൽ നഷ്ടപ്പെട്ട വാർഡ് തിരിച്ചു പിടിച്ച് യുഡിഎഫ്

കാഞ്ഞങ്ങാട്: കഴിഞ്ഞ തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു- വലതു മുന്നണികൾക്ക് തുല്ല്യവോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിൽ പരാജയപ്പെട്ട കുശാൽ നഗർ 39-ാം വാർഡ് തിരിച്ച് പിടിച്ച് യുഡിഎഫ്. എസ്ടിയു നേതാവ് കരീം കുശാൽ നഗറായിരുന്നു 39-ാം വാർഡിൽ കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി. വിജയം ചുണ്ടിനും കപ്പിനുമിടയിലെത്തിയെങ്കിലും, നറുക്കെടുപ്പിൽ കരീം പരാജയപ്പെട്ടു. ഈ വാർഡാണ് ഇക്കുറി തിരിച്ചു പിടിച്ച് മധുര പ്രതികാരം ചെയ്തത്. മുസ്്ലീംലീഗിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. ഐഷയാണ് ഇവിടെ വിജയിച്ചത്. ഐഷയ്ക്ക് 464 വോട്ടും എൽഡിഎഫ് സ്ഥാനാർതഥി ചാന്ദ്നിക്ക് 414 വോട്ടും ലഭിച്ചു. ബിജെപിക്ക് 144 വോട്ട് ലഭിച്ചു.

Read Previous

മാവുങ്കാലിൽ ബിജെപി ആഹ്ലാദ പ്രകടനം അക്രമാസക്തമായി യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെ വീടുകൾക്ക് നേരെ അക്രമം

Read Next

കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന് 150 പേർക്കെതിരെ കേസ്