ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : 24 ടണ്ണും അതിൽ കൂടുതലും ഭാരമുള്ള ചരക്ക് വാഹനങ്ങൾ രാപ്പകൽ ഭേദമെന്യേ നഗരത്തിലെ റോഡുകളിലൂടെ ചീറിപ്പായുന്നത് കാരണം കാഞ്ഞങ്ങാട് നഗരത്തിൽ സദാസമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. രാവിലെ മുതൽ സന്ധ്യ മയങ്ങുന്നത് വരെയും പലപ്പോഴും രാത്രി എട്ട് മണി വരെയും പുതിയ കോട്ട മുതൽ കോട്ടച്ചേരി വരെയുള്ള നാല് വരിപ്പാതയിൽ ഇടതടവില്ലാതെയാണ് ചരക്ക് വാഹനങ്ങൾ ഓടുന്നത്. 36 ഉം അതിലേറെയും ചക്രങ്ങളുള്ള ചരക്ക് ലോറികളും ടാങ്കർ വാഹനങ്ങളുമുൾപ്പടെ കൂറ്റൻ വണ്ടികൾ ഓടുമ്പോൾ ചെറിയ വാഹനങ്ങൾക്ക് കടന്നു പോവാൻ ഏറെ പ്രയാസം നേരിടുന്നു.
നേരത്തെ ദേശീയ പാത വഴി ഓടിക്കൊണ്ടിരുന്ന ചരക്ക് വാഹനങ്ങളും കണ്ടയ്നർ ലോറികളും മറ്റ് ദീർഘ ദൂര യാത്രാ വാഹനങ്ങളുമെല്ലാം ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത് കെഎസ്ടിപി റോഡിലൂടെയാണ്. സ്വകാര്യ വാഹനങ്ങളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചത് കാരണം നാലു വരിപ്പാതയോട് ചേർന്ന സർവ്വീസ് റോഡുകളിലും ഗതാഗതക്കുരുക്ക് പതിവായിരിക്കുന്നു. കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിലും വ്യാപാരഭവന് മുമ്പിലുള്ള അർധ സർക്കിളിലുള്ള വാഹനങ്ങൾ കൂടി കടന്നു കയറുന്നത് പലപ്പോഴും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് വരെ പല വൻ നഗരങ്ങളിലും ചരക്ക് വാഹനങ്ങൾക്കും ടാങ്കറുകൾക്കും വിലക്കുണ്ട്. എന്നാൽ, കാഞ്ഞങ്ങാട് നഗരത്തിലും ഇപ്രകാരം പകൽ സമയത്ത് ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം വേണമെന്ന നഗര വികസന സമിതിയുൾപ്പടെ പല തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല.
കഴിഞ്ഞ ദിവസങ്ങളിലായി അപകടങ്ങളും, അപകടമരണങ്ങളും പെരുകിയിട്ടും ഗതാഗത നിയന്ത്രണത്തിന് യാതൊരു നടപടിയുമില്ലാത്തത് വാഹന യാത്രക്കാരെയും കാൽനടയാത്രക്കാരുമുൾപ്പടെ ജനങ്ങൾ ഭീതിയിലാഴ്ത്തിയിരിക്കുന്നു.