മരിച്ചത് അമ്മ; ആദരാഞ്ജലികൾ മകൾക്ക്

കാഞ്ഞങ്ങാട്: അമ്മ മരിച്ചപ്പോൾ ആദരാഞ്ജലികൾ ലഭിച്ചത് ജീവിച്ചിരിക്കുന്ന മകൾക്ക്. കൊവ്വൽപ്പള്ളി പത്തായപ്പുരക്ക് സമീപം താമസിക്കുന്ന ശ്യാമള രോഗ ബാധിതയായി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. എന്നാൽ ശ്യാമളയുടെ മകൾ ബേബി മരണപ്പെട്ടതായി വാർത്ത പ്രചരിച്ചതാണ് പൊല്ലാപ്പായത്. കാഞ്ഞങ്ങാട് നഗരസഭാ 17–ാം വാർഡിന്റെ രണ്ട് വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് ബേബി മരിച്ചതായി പോസ്റ്റിട്ടത്.

ഗ്രൂപ്പിന്റെ അഡ്മിനായ മുൻ വാർഡ് മെമ്പറാണ് ശ്യാമളയ്ക്ക് പകരം മകൾ ബേബി മരിച്ചതായി വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത്. ബേബി മരണപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിന് താഴെ അംഗങ്ങൾ ഒന്നൊന്നായി ആദരാഞ്ജലികൾ അർപ്പിച്ചു. മറ്റ് ഗ്രൂപ്പുകളിലേക്ക് ബേബിയുടെ മരണ വാർത്ത ഷെയർ ചെയ്യപ്പെടുകയും ചെയ്തു. മകളല്ല, അമ്മ ശ്യാമളയാണ് മരിച്ചതെന്ന് വാർഡ് കൗൺസിലറുടെ തിരുത്തെത്തിയെങ്കിലും ആൾമാറി പോസ്റ്റിട്ട കാര്യമറിയാതെ ഇപ്പോഴും ഗ്രൂപ്പിൽ ബേബിക്ക് ആദരാഞ്ജലികൾ തുടരുകയാണ്.

LatestDaily

Read Previous

അന്ധകാരത്തിൽ നിന്ന് കാഞ്ഞങ്ങാടിന് മോചനമില്ല കോട്ടച്ചേരി ഇരുട്ടിലായിട്ട് മാസങ്ങൾ പിന്നിട്ടു

Read Next

ബേക്കൽ ക്ലബ്ബ് വിവാഹം 5,000 രൂപ പിഴയടച്ചു