Breaking News :

കോട്ടച്ചേരി മേൽപ്പാലം: ഗർഡറുകൾ ഉയർത്തുന്ന പ്രവൃത്തി നാളെ തുടങ്ങും

കാഞ്ഞങ്ങാട്: നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിയ കോട്ടച്ചേരി റെയിൽവെ മേൽപാലത്തിന്റെ പാളത്തിന് മുകളിൽ ഗർഡറുകൾ പാകുന്നതിനുള്ള കൂറ്റൻ ക്രെയിൻ ഇന്നെത്തി. രണ്ടാഴ്ച മുമ്പ് ഗർഡറുകൾ പാളത്തിനടുത്തേക്കെത്തിക്കുന്ന ശ്രമകരമായ പ്രവൃത്തി രാപ്പകൽ പണിയെടുത്താണ് പൂർത്തിയാക്കിയത്. ഗർഡറുകൾ ഉയർത്തി പാളത്തിന് മുകളിൽ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തിക്കാണ് നാളെ തുടക്കമാവുന്നത്. ഇതിനായി വിദഗ്ദ ജോലിക്കാരും മേൽനോട്ടം വഹിക്കാനുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Read Previous

പാണത്തൂർ കവർച്ച അന്വേഷണം പരിസരവാസികളിലേക്ക്; കവർച്ചക്കാർ കൈയ്യുറ ധരിച്ചു

Read Next

അനധികൃതമാണെന്ന് അറിഞ്ഞിട്ടും ഫുട്ബോൾ ടർഫ് മന്ത്രി തുറന്നു