ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ട്. മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഈ മണ്ഡലത്തിൽ മൂന്നാം തവണയും ഇടതുമുന്നണി സ്ഥാനാർത്ഥി. കോൺഗ്രസ്സ് നേതാവും കാസർകോട് ഡിസിസി ജനറൽ സിക്രട്ടറിയുമായ പി. വി. സുരേഷാണ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി.
2016-ലെ തിരഞ്ഞെടുപ്പിൽ 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഐ നേതാവായ ഇ. ചന്ദ്രശേഖരൻ കഴിഞ്ഞ തവണ മണ്ഡലത്തിൽ വിജയിച്ചത്. 5 വർഷക്കാലം എംഎൽഏയും, 5 വർഷക്കാലം മന്ത്രിയുമായിരുന്നിട്ടും, മണ്ഡലത്തിൽ ചന്ദ്രശേഖരന് ചൂണ്ടിക്കാണിക്കാനുള്ള വികസനം ഒന്നും തന്നെയില്ലെന്ന പരാതി ഇടതു കേന്ദ്രങ്ങളിലും ശക്തമാണ്.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന വേലാശ്വരം സ്വദേശിയായ പി. വി. സുരേഷ് സുള്ള്യ ലോ- കോളേജിൽ അവസാന വർഷ നിയമ വിദ്യാർത്ഥിയാണ്. കെഎസ്്യു യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിലൂടെയാണ് സുരേഷ് രാഷ്ട്രീയത്തിലെത്തിയത്. കോൺഗ്രസ്സിലെ എൻ. മനോഹരൻ മാസ്റ്റർ സിപിഐയിലെ പള്ളിപ്രം ബാലനെ 1986-ൽ പരാജയപ്പെടുത്തിയ മണ്ഡലമാണ് അന്നത്തെ ഹൊസ്ദുർഗ്ഗ്. അന്ന് സംവരണ മണ്ഡലമായിരുന്നു. 2011 മുതൽ സംവരണം എടുത്തു കളയുകയും മണ്ഡലത്തിന്റെ പേര് കാഞ്ഞങ്ങാട് എന്നാക്കി മാറ്റുകയും ചെയ്തു.