ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അജാനൂർ കാറ്റാടിയിൽ നിർമ്മാണമാരംഭിച്ച ജിയോ ടവർ നിർമ്മാണത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങിയതോടെ ടവർ നിർമ്മാണം നിർത്തിവെച്ചു. ഇന്നലെ വൈകീട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചാണ് നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങിയത്. പോലീസ് സംരക്ഷണയിൽ നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ടവർ നിർമ്മാണം. വിവിധ രാഷ്ട്രീയ പ്രതിനിധികളും, ജന പ്രതിനിധികളും സംയുക്തമായി സമരംഗത്തെത്തിതോടെ കമ്പനി ടവർ നിർമ്മാണം നിർത്തിവെക്കുകയായിരുന്നു.
ജനവാസ കേന്ദ്രത്തിലെ ടവർ നിർമ്മാണത്തിനെതിരെ നാട്ടുകാർ രംഗത്തിറങ്ങിയത് സംഘർഷത്തിനിടയാക്കിയിരുന്നു. മറ്റൊരു സ്ഥലത്തേക്ക് ടവർ നിർമ്മാണം മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം നില നിൽക്കുമ്പോൾ തന്നെയാണ് ജിയോ അധികൃതർ കാറ്റാടിയിൽ തന്നെ ടവർ നിർമ്മാണം ആരംഭിച്ചത്. നിർമ്മാണം തുടർന്നാൽ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
610