കാഞ്ഞങ്ങാട്: ജില്ലയിലേക്ക് പാൻ മസാലയുടെ ഒഴുക്ക് വർദ്ധിച്ചു. കാസർകോട്, കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്ക് വ്യാപകമായി പാൻമസാല പാക്കറ്റുകളെത്തുന്നു. സുള്ള്യ–മംഗളൂരു ഉൾപ്പെടെയുള്ള കർണ്ണാടകയിലെ ടൗണുകളിൽ നിന്നുമാണ് കാസർകോട് ജില്ലയിലേക്ക് ലഹരി വസ്തുക്കൾ ഒഴുകുന്നത്.
ചെമ്പേരി–പാണത്തൂർ വഴിയും ലഹരി കടത്തുന്നുണ്ട്. കോവിഡ് രോഗ വ്യാപനത്തിന്റെ ആരംഭത്തോടെയാണ് പാൻമസാല കടത്ത് പതിന്മടങ്ങ് വർദ്ധിച്ചത്. പോലീസ് കോവിഡ് പരിശോധനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ലഹരി കടത്ത് മാഫിയ സജീവമാവുകയായിരുന്നു. കർണ്ണാടകയിൽ ലഭിക്കുന്നതിനേക്കാൾ 20 ഇരട്ടി ലാഭത്തിനാണ് പാൻമസാലകൾ ജില്ലയിൽ വിൽപ്പന നടത്തുന്നത്.