സംയുക്ത ജമാഅത്ത് കെട്ടിടത്തിന് മെട്രോയുടെ നാമം; കടുത്ത എതിർപ്പുമായി കല്ലട്ര കുടുംബം

കാസർകോട്: സംയുക്ത മുസ്്ലീം ജമാഅത്ത് കെട്ടിടത്തിന് അന്തരിച്ച മെട്രോ മുഹമ്മദ്ഹാജിയുടെ പേരിടാനുള്ള തീരുമാനത്തിനെതിരെ എതിർപ്പുമായി  കല്ലട്ര കുടുംബം.

ദീർഘകാലം കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ടായിരുന്ന മെട്രോ മുഹമ്മദ്ഹാജി അന്തരിച്ചതിന് ശേഷം ആദ്യമായി വിളിച്ചു ചേർത്ത സംയുക്ത ജമാഅത്ത് ഭാരവാഹികളുടെ യോഗമാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള സംയുക്ത ജമാഅത്ത് കെട്ടിടത്തിന് മെട്രോ മുഹമ്മദ്ഹാജിയുടെ പേര് നൽകാൻ തീരുമാനിച്ചത്.

നിലവിൽ സംയുക്ത മുസ്്ലീം ജമാഅത്ത് കെട്ടിടം നിലനിൽക്കുന്ന ഭൂമി പരേതനായ കല്ലട്ര അബ്ദുൾ ഖാദർഹാജി 35 വർഷം മുമ്പ് ദാനം ചെയ്തതാണ്.

ഈ 8 സെന്റ് ഭൂമിയിൽ കെട്ടിടം പണിതത് സംയുക്ത ജമാഅത്താണ്.

കെട്ടിടം പണിതുവെന്ന ഒറ്റക്കാരണം കൊണ്ട് ആ കെട്ടിടത്തിന് മെട്രോ മുഹമ്മദ്ഹാജിയുടെ പേരിടുന്നത് ഉചിതമല്ലെന്നാണ്, വർഷങ്ങൾക്ക് മുമ്പ് കെട്ടിടത്തിന് ഭൂമി ദാനം ചെയ്ത കല്ലട്ര അബ്ദുൾ ഖാദർഹാജി കുടുംബത്തിന്റെ ഇപ്പോഴത്തെ തീരുമാനം.

അങ്ങിനെയെങ്കിൽ സംയുക്ത മുസ്്ലീം ജമാഅത്ത് കെട്ടിടത്തിന് കല്ലട്ര അബ്ദുൾ ഖാദർഹാജിയുടെ പേരിടണമെന്നും കല്ലട്ര കുടുംബം ആവശ്യപ്പെടുന്നു.

സംയുക്ത ജമാഅത്തിന് കെട്ടിടം പണിയാൻ ഭൂമി ദാനം ചെയ്ത മുൻകാല ചരിത്രം മനസ്സിലാക്കാത്ത ചിലരാണ് കെട്ടിടത്തിന് മെട്രോ മുഹമ്മദ് ഹാജിയുടെ പേരിടാൻ ഇക്കഴിഞ്ഞ സംയുക്ത ജമാഅത്ത് ഓഫീസ് ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചത്.

ഈ യോഗത്തിൽ തന്നെ സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ടായി ഏ.ഹമീദ്ഹാജിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

LatestDaily

Read Previous

ദുബായ് വിമാനസർവ്വീസ് പുനരാരംഭിക്കണം: മുഖ്യമന്ത്രി

Read Next

ചാർട്ടേഡ് വിമാനങ്ങള്‍ തടസപ്പെടില്ല; ആശങ്കവേണ്ട; ഇന്ത്യന്‍ കോൺസുൽ