കാഞ്ഞങ്ങാട്ട് ഗ്യാസ് വിതരണ പൈപ്പ് ലൈൻ വേഗം പൂർത്തിയാവും

കാഞ്ഞങ്ങാട്  : കോട്ടപ്പാറയിലെ  അദാനി ഗ്രൂപ്പിന്റെ ഗ്യാസ് സെന്ററിൽ നിന്ന് കാഞ്ഞങ്ങാട് നഗരത്തിലും പരിസരത്തും പാചക വാതകം വിതരണം ചെയ്യുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തി ഉടനെ ആരംഭിക്കും. രണ്ട് മാസത്തിനകം പൂർത്തികരിക്കാനാണുദ്ദേശം.

കോട്ടപ്പാറയിൽ നിന്ന് കാഞ്ഞങ്ങാട് നഗര പരിധിയിൽ ഇരുപതോളം കിലോമീറ്ററിലാണ് പൈപ്പ് ലൈൻ ഇടുന്നത്. ഇതിന്റെ കരാർ നടപടി പൂർത്തികരിച്ച് കഴിഞ്ഞു. ഡിഎൻ കമ്പനിക്കാണ് സബ്കോൺട്രാകറ്റ് 60 ദിവസത്തിനകം പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തീകരിക്കണമെന്നാണ് കരാർ വ്യവസ്ഥ. മംഗളൂരു, കൊച്ചി ഗെയിൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്യുന്ന മുറക്ക് കാഞ്ഞങ്ങാട് നഗരത്തിലും പാചക വിതരണം പൈപ്പ് ലൈനിലൂടെ നടത്താനാവും.

അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുള്ള സിറ്റി ഗ്യാസ് പദ്ധതിക്ക്  അമ്പലത്തറയിലെ പോലീസ് സ്റ്റേഷനടുത്തായി കോട്ടപ്പാറ റോഡരികിൽ 50 സെന്റ് സ്ഥലത്താണ് ഗ്യാസ് സ്റ്റേഷൻ  നിർമ്മിച്ചിട്ടുള്ളത്. പ്രധാനമായും ഗാർഹിക ഉപയോഗത്തിനുള്ള പാചക വിതരണമാണ് പൈപ്പ് ലൈനിലൂടെ നടത്തുന്നത്. മംഗളൂരു, കൊച്ചി പൈപ്പ് ലൈൻ 444 കിലോമീറ്റർ ദൈർഘ്യം വരും.

ചന്ദ്രഗിരിപ്പുഴയിലൂടെയുള്ള  മുന്നൂറ് മീറ്റർ  പൈപ്പ് ലൈനാണ് ഇവിടെ ബാക്കിയുള്ളത്  കൊച്ചി, മംഗളൂരു പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ  കൊച്ചിയിലെ പ്രധാന ടെർമിനലിൽ നിന്ന് കേരളം , കർണ്ണാടകം , തമിഴ്നാട് സംസ്ഥാനങ്ങളിലെ വ്യാവസായിക ആവശ്യങ്ങൾക്കുള്ള വാതകം എൽഎൻജി പൈപ്പുകൾ വഴി വിതരണം ചെയ്യാനാവും.

2010 കൊച്ചിയിലെ പുതുവൈപ്പിനിൽ നിന്ന്  അമ്പല മുകളിലേക്കുള്ള ആദ്യ പൈപ്പ് ലൈൻ ആരംഭിച്ച് 2013 ൽ കമ്മീഷൻ ചെയ്യാൻ കഴിഞ്ഞിരുന്നു. 2014 ൽ ആരംഭിച്ച രണ്ടാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയാവുന്നത്. പൈപ്പ് ലൈൻ പദ്ധതിക്കായി 2007 ലാണ് കേരളം ഗെയിലുമായി കരാറിലേർപ്പെട്ടത്. എറണാകുളത്ത് നിന്ന് തൃശ്ശൂർ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ , ജില്ലകളിലൂടെ കടന്ന് കാസർകോട് ജില്ലയിലെത്തുന്ന പൈപ്പ് ലൈനാണ് മംഗളൂരുവരെ നീളുന്നത്.

LatestDaily

Read Previous

ശ്രദ്ധേയമായി മീനാക്ഷിയുടെ ചിത്രങ്ങള്‍ സിനിമയിലേക്ക് എപ്പോഴെന്ന് ആരാധകര്‍

Read Next

സംശയിക്കേണ്ട ഇത് പോലീസ് സ്റ്റേഷനാണ്