ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഐങ്ങോത്തിന് പടിഞ്ഞാറ് കുറുന്തൂരിൽ കൂട്ടബലാൽസംഗം.
നാലംഗ സംഘം ക്രൂരമായി ബലാൽസംഗം ചെയ്ത ഇരുപത്തിയഞ്ചുകാരി രക്തസ്രാവത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. കുറുന്തൂർ ജംഗ്ഷനിൽ അഞ്ച് ദിവസം മുമ്പാണ് മൂന്ന് ചെറിയ കുട്ടികളുടെ മാതാവായ അന്യസംസ്ഥാന തൊഴിലാളി യുവതി പ്രദേശവാസികളായ നാലുപേരുടെ അതിക്രൂരമായ ബലാൽസംഗത്തിനിരയായത്. നാലുപേരിൽ ഒരാൾ കൊറോണയ്ക്ക് മുമ്പ് ഗൾഫിൽ നിന്ന് നാട്ടിലെത്തി ഓട്ടോ ഓടിക്കുന്നു.
സാമാന്യം സുന്ദരിയായ യുവതിയെ അന്യദേശത്തൊഴിലാളിയായ ഭർത്താവുപേക്ഷിച്ചത് മൂന്ന് വർഷംമുമ്പാണ്. യുവതിയുടെ മാതാവും, പിതാവും, മൂന്ന് ചെറിയ കുട്ടികളും കുറുന്തൂരിൽ വാടക വീട്ടിലാണ് താമസം. പിതാവ് മീൻ മിടുത്തക്കാരനാണ്. നേരത്തെ വീടുകളിൽ കത്തി വിൽപ്പന നടത്തി ഉപജീവനം തേടിയ അന്യദേശ തൊഴിലാളി കുടുംബമാണിത്. രാത്രിയിൽ വീടിന് പുറത്ത് നാലുപേരുടെ ബലാൽസംഗത്തിനിരയായ യുവതിയെ, രക്തത്തിൽ കുളിച്ച നിലയിൽ വീട്ടുമുറ്റത്തെത്തിച്ച സംഘം മുങ്ങുകയായിരുന്നു.
വീട്ടുകാർ യുവതിയെ ഉടൻ ജില്ലാആശുപത്രിയിലെത്തിച്ചുവെങ്കിലും, രക്തസ്രാവം നിലക്കാത്തതിനാലും, നില ഗുരുതരമായതിനാലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ നല്ലൊരു തുക ഇതിനകം ചിലവു വന്നതിനാൽ യുവതിയുടെ പിതാവ് കുറുന്തൂരിലെ ചില സിപിഎം പ്രാദേശിക നേതാക്കളുടെ വീട്ടിലെത്തി സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. പോലീസിൽ പരാതിയെത്തും മുമ്പ് യുവതിയുടെ ചികിൽസാചിലവുകൾ ഏറ്റെടുത്ത് കൂട്ട ബലാൽസംഗം ഒതുക്കിത്തീർക്കാനുള്ള നീക്കങ്ങൾ നടന്നു വരുന്നു.