Breaking News :

വിരലിൽ സ്വർണ്ണ മോതിരം കുരുങ്ങിയ കുഞ്ഞിന് രക്ഷക്കെത്തി അഗ്നിരക്ഷാസേന

കാഞ്ഞങ്ങാട്:  ഒരു വയസ്സുകാരിയുടെ വിരലിൽ കുരുങ്ങിയ സ്വർണ്ണമോതിരം അഗ്നിരക്ഷാസേന വേർപെടുത്തി. കാഞ്ഞങ്ങാട് സൗത്ത് സ്വദേശികളായ ദമ്പതികളുടെ ഒരു വയസ്സുള്ള  പെൺകുട്ടിയുടെ കൈവിരലിലാണ് സ്വർണ്ണമോതിരം കുടുങ്ങിയത്. കുട്ടി മോതിരത്തിൽ കടിച്ചതിനെതുടർന്ന് മോതിരം വിരലിൽ കുടുങ്ങുകയായിരുന്നു. വേദന കൊണ്ട് കുഞ്ഞ് കരയാൻ തുടങ്ങിയതോടെ വീട്ടുകാർ മോതിരം ഊരിയെടുക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്നാണ് കുട്ടിയുമായി ദമ്പതികൾ ഇന്നലെ രാത്രി 7–30 മണിയോടെ കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തിലെത്തി സഹായം തേടിയത്. വിരലിൽ നിന്നും ഊരിയെടുക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം വിഫലമായതിനെതുടർന്ന് ഒടുവിൽ കട്ടർ ഉപയോഗിച്ച് മോതിരം അറുത്തുമാറ്റുകയായിരുന്നു.

Read Previous

കോവിഡ് നിയന്ത്രണം കടുപ്പിച്ചു; കാഞ്ഞങ്ങാട്ടും അജാനൂരും സി. പട്ടികയിൽ

Read Next

ഓപ്പൺ സ്റ്റേഡിയം വിഴുങ്ങിയതിന് സിപിഎം ഏസിയുടെ പിന്തുണ