ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : മുൻ നഗരസഭാ കൗൺസിലർ എച്ച്. റംഷീദിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ 14– ാം വാർഡിൽ നിന്ന് 2015– ൽ സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച റംഷീദിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേ ദിവസമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട റംഷീദിന്റെ ഫേസ്ബുക്കിന്റെ ഇ മെയിൽ ഐഡി ഉൾപ്പടെ മാറ്റുകയും ചെയ്തു.
ഫേസ്ബുക്ക് പേജ് ഇനിയും പൂർവ്വ സ്ഥിതിയിലാക്കാനായിട്ടില്ല. കഴിഞ്ഞ തവണ സ്വതന്ത്രനായി മൽസരിച്ചാണ് വിജയിച്ചതെങ്കിലും ഇത്തവണ 14– ാം വാർഡിൽ റംഷീദ് പിന്തുണച്ചത് യുഡിഎഫ് സ്ഥാനാർത്ഥിയായ കോൺഗ്രസ്സിലെ തസ്്ലീനയെയായിരുന്നു. തസ്്ലീനയ്ക്ക് വേണ്ടി സജീവമായി റംഷീദ് രംഗത്തുണ്ടായിരുന്നു. ഫേസ്ബുക്കുൾപ്പടെയുള്ള സോഷ്യൽ മീഡിയയിലും തസ്്ലീനയ്ക്ക് വേണ്ടി റംഷീദ് പ്രചാരണം നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ച വാർത്തകൾ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് റംഷീദിന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടത്.