കാഞ്ഞങ്ങാട്ട് 3.5 ലക്ഷത്തിന്റെ വൈദ്യുതി മോഷണം

കാഞ്ഞങ്ങാട്   : വൈദ്യുതി സെക്ഷൻ ഒാഫീസിന്റെ മൂക്കിന് താഴെ ഇരുനില മാളിക വീട്ടിൽ  നടന്ന വൈദ്യുതി മോഷണം പിടികൂടാനെത്തിയ ഉദ്യോഗസ്ഥർ പോലും ഞെട്ടി .

വൈദ്യുതി മീറ്ററിന് മുകളിൽ കാന്തം ഘടിപ്പിച്ച്  പൂർണ്ണമായും മീറ്റർ റീഡിംഗ് തടസ്സപ്പെടുത്തിയാണ്. വൈദ്യൂതി കൊള്ള നടന്നത്.

വീട്ടിൽ രാത്രി മുഴുവൻ പ്രവർത്തിച്ചിരുന്നത് നാല് എയർ കണ്ടീഷനുകളാണ്. രണ്ട് ഫ്രിഡ്ജുകൾ ഉൾപ്പെടെ ഇലക്ട്രോണിക്സ് സാധനങ്ങൾ മിക്കതും ഒന്നിൽ കൂടുതലായിരുന്നു.

കുശാൽ നഗറിലെ  അബ്ദുൾ മജീദിന്റെ വീട്ടിലാണ് വൈദ്യുതി മോഷണം നടന്നത്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ആന്റി പവർ തെഫ്റ്റ് സ്ക്വാഡാണ് രാത്രി വീട്ടിൽ പരിശോധന നടത്തി വൈദ്യുതി മോഷണം കണ്ടെത്തിയത്.

സ്ക്വാഡ് ഉദ്യോഗസ്ഥരായ സാഗർറിയാസ്  സഹജൻ , സന്തോഷ് പി. നായർ ഹൊസ്ദുർഗ് പോലീസ് എന്നിവരടങ്ങുന്ന സംഘം വീട്ടിലെത്തിയത്  രാത്രി 8 മണിക്കാണ്.

ഈ സമയം വീടിനകവും പുറവുമെല്ലാം പ്രകാശ പൂരിതമായിരുന്നെങ്കിലും , മീറ്റർ റീഡംഗ് നിശ്ചലമായികാണപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധയിലാണ് വൈദ്യുതി മീറ്ററിന് മുകളിൽ കാന്തം ഘടിപ്പിച്ചതായി കണ്ടെത്തിയത്.

ഒന്നര മണിക്കൂർ നേരം നീണ്ട പരിശോധനയ്ക്ക് ശേഷം രാത്രി സമയം 9–30 മണിയായപ്പോഴും, മീറ്റർ റീഡിംഗ്  നിശ്ചലം തന്നെയായിരുന്നു.അബ്ദുൾ മജീദിന്റെ പ്രതിമാസ വൈദ്യുതി 500 യുണിറ്റിന് മുകളിലായിരുന്നുവെന്നതിനാൽ വീട്ടിൽ വൈദ്യുതിമോഷണം നടക്കുകയാണെന്ന സംശയത്തിനിടമില്ലായിരുന്നു പവർ തെഫ്റ്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരമാണ് മജീദിനെയും കുടുംബത്തെയും കുടുക്കിയത്. പകൽ മുഴുവൻ മീറ്റർ പ്രവർത്തിച്ചിരുന്നതായും രാത്രിയിൽ മാത്രമാണ് മോഷണം നടത്തിയതെന്നും  ഉദ്യോഗസ്ഥർ പറഞ്ഞു . ഒരു മാസം ഏറ്റവും ഉയർന്ന നിരക്കിൽ 750 യൂണിറ്റ്  വൈദ്യുതിയാണ് മജീദും കുടുംബവും ഉപയോഗിച്ചത്.

ഒരു വർഷം വൈദ്യുതി മോഷണം നടത്തിയതായി കണക്കാക്കി 3 ലക്ഷം രൂപയും ക്രിമിനൽ കേസ് നടപടികളില്ലാതെ ഒഴിവാകുന്നതിന് 60,000 രൂപയുമടക്കം 3,60000 രൂപ അടയ്ക്കാൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകി.

24 മണിക്കൂർറിനകം പണം അടക്കണമെന്ന വ്യവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം അബ്ദുൾ മജീദ് വൈദ്യുതി വകുപ്പിലേക്ക് ഇത്രയും തുക അടച്ച്  കേസിൽ നിന്ന് രക്ഷപ്പെട്ടു.

LatestDaily

Read Previous

ഉറങ്ങിക്കിടന്ന റിട്ട. ബാങ്ക് മാനേജരെ കാണാനില്ല

Read Next

യുവതിയുടെ ഭർത്താവും കാമുകനും ഏറ്റുമുട്ടി