വോട്ടെണ്ണൽ കേന്ദ്രങ്ങൾ ജില്ലയിൽ സജ്ജം ആദ്യഫലം 8–30 ന്

കാഞ്ഞങ്ങാട് : നാളെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. രാവിലെ 8– ന് വോട്ടെണ്ണൽ ആരംഭിച്ചാൽ, അരമണിക്കൂറിനകം ആദ്യ ഫലങ്ങൾ അറിയും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത പ്രത്യേക തപാൽ വോട്ടുകൾ ഉൾപ്പെടെയാണ് ആദ്യ എണ്ണുക. കോവിഡ് നിയന്ത്രണങ്ങൾ കർശ്ശനമായി പാലിച്ച് കൊണ്ടായിരിക്കും വോട്ടെണ്ണൽ.

നഗരസഭകളിൽ അതാത് സ്ഥാപനങ്ങളുടെ വിതരണ കേന്ദ്രങ്ങളിൽ വെച്ചും, ഗ്രാമ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ അതാത് ബ്ലോക്ക് പഞ്ചായത്തുകളുടെ വിതരണ കേന്ദ്രങ്ങളിലുമാണ് നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലെയും, ജില്ലാ പഞ്ചായത്തുകളിലെയും, തപാൽ വോട്ടുകൾ അതാത് വരണാധികളായിരിക്കും എണ്ണിക്കണക്കാക്കുക.

ജില്ലയിൽ ആകെ ഒമ്പത് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇന്ന് അണു വിമുക്തമാക്കും. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരേ മേശയിൽ തന്നെ എണ്ണും. ഒന്നാം വാർഡ് മുതലുള്ള എണ്ണ ക്രമത്തിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിട്ടുള്ളത്.

Read Previous

വോട്ട് ചെയ്ത സംതൃപ്തിയിൽ കുഞ്ഞിക്കണ്ണൻ വിട പറഞ്ഞു

Read Next

ഗുരുവനം കുന്നിനെ നോവിക്കരുത്