ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡ് കാല പ്രതിരോധ പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി മികച്ച പ്രകടനം കാഴ്ച വെച്ചതായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി അവകാശപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ച 82 രോഗികളുടെ മൃതദേഹങ്ങൾ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ക്കരിച്ചിട്ടുണ്ട്.
കോവിഡ് ബാധിതരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനും വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ പോകാനും 40 സ്നേഹ വണ്ടികളൊരുക്കിയിട്ടുണ്ട്. 1400 വീടുകളിൽ അണുനശീകരണം നടത്തി. റൂം ക്വാറന്റൈനിൽ കഴിയുന്ന 1620 വീടുകളിൽ ഭക്ഷ്യധാന്യങ്ങളും മരുന്നും എത്തിച്ചു നൽകി. വിവിധ കേന്ദ്രങ്ങളിൽ കോവിഡ് ഐസോലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ പ്രവർത്തിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചെലവിലേക്കായി റീസൈക്കിൾ കേരള പ്രവർത്തനത്തിലൂടെ ആക്രി വസ്തുക്കൾ ശേഖരിച്ചും, കല്ല് ചുമന്നും, മീൻ വിറ്റും 1409999 രൂപ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ലോക്ക് ഡൗൺ കാലത്ത് ഹോട്ടലുകൾ അടച്ചിട്ടപ്പോൾ ദീർഘദൂര യാത്രക്കാർക്കും ഡ്രൈവർമാർക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്തു. ഒരു ദിവസം പോലും മുടക്കമില്ലാതെ ദിനംപ്രതി മുന്നൂറോളം പൊതിച്ചോറുകൾ ജില്ലാശുപത്രിയിൽ വിതരണം ചെയ്തതായും, കോവിഡ് രോഗികൾക്ക് രക്തദാനവും, പ്ലാസ്മദാനവും നടത്തിയതായും, ലോക്ക് ഡൗൺ കാലത്തെ മാനസിക സംഘർഷമൊഴിവാക്കാൻ ഒാൺലൈൻ കലോത്സവം സംഘടിപ്പിച്ചതായും ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.