ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകളെ നിരന്തരം വിമർശിക്കുകയും, ലോക്ഡൗൺ ഇളവുകളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്ത ഐഎംഏ കാഞ്ഞങ്ങാട് ഘടകത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുത്ത ഡോക്ടർമാരിൽ പലരും മാസ്ക് ധരിച്ചില്ല.
കാഞ്ഞങ്ങാട് ഐഎംഎ ഘടകം കഴിഞ്ഞ ദിവസം മാവുങ്കാൽ ഐഎംഏ ഹൗസിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെയാണ് ഏഴ് ഡോക്ടർമാർ മാസ്ക് ധരിക്കാതെ ചടങ്ങിൽ പങ്കെടുത്തത്. പൊതു ജനങ്ങളെ കോവിഡ് പ്രോട്ടോക്കോളിനെക്കുറിച്ച് ബോധവൽക്കരിക്കേണ്ട ഭിഷഗ്വരൻമാരാണ് മുഖത്ത് നിന്നും മാസ്ക് പൂർണ്മായും മാറ്റി ചടങ്ങിൽ പങ്കെടുത്തത്.
പതിനഞ്ച് ഡോക്ടർമാരാണ് ഇന്നലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തത്. ഇവരിൽ പകുതിയോളം പേരാണ് മാസ്ക് ധരിക്കാതെ ചടങ്ങിലെത്തിയത്. ഡോക്ടർമാരുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മാതൃക കാണിക്കേണ്ടവർ ഇങ്ങനെ പെരുമാറിയാൽ നാട്ടുകാരുടെ കാര്യം പറയേണ്ടതുണ്ടോയെന്നാണ് നാട്ടുകാരുടെ ചോദ്യം. സ്വാതന്ത്ര്യദിനത്തിൽ ഐഎംഏ കാഞ്ഞങ്ങാട് ഘടകം പ്രസിഡണ്ട് ഡോ. മണികണ്ഠൻ നമ്പ്യാർ പതാക ഉയർത്തി. ഡോ. ടി. വി. പത്മനാഭൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.