ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹൊസ്ദുർഗ്: ബേക്കൽ ഇല്ല്യാസ് നഗർ സ്വദേശിയുടെ പരാതിയിൽ മതസ്പർദ്ദയുണ്ടാക്കിയെന്നതിന് ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ കാഞ്ഞങ്ങാട്ടെ ഡോ. അബ്ദുൾ ഖാദർ തിടിലിന് എതിരെ പോലീസ് ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്. കീഴ്ക്കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്ത 154– ഏ മുതൽ (മതവികാരം വ്രണപ്പെടുത്തൽ) ഇന്ത്യൻ ശിക്ഷാ നിയമം 143, 147, 447, 427, 506, 379, 149 തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഡോക്ടർക്കും അദ്ദേഹത്തിൻെറ സുഹൃത്തുക്കളായ കാഞ്ഞങ്ങാട്ടെ അശോക് 45, പ്രഭാകരൻ 40, വെങ്കിടേഷ് 40, അരുണൻ 40, എന്നിവരെ പ്രതി ചേർത്ത് പോലീസ് എഫ് െഎ ആർ രജിസ്റ്റർ ചെയ്തത്.
ബേക്കൽ ഇല്ല്യാസ് നഗറിലെ അബ്ദുൾ ഖാദറിൻെറ മകൻ ബി കെ മുസ്തഫയുടെ പരാതിയിലാണ് കേസ്. പ്രതിപ്പട്ടികയിലുള്ള അശോകനും പ്രഭാകരനും ഹൊസ്ദുർഗിലെ അയ്യപ്പയുടെ മക്കളാണ്. വെങ്കിടേഷ് 40, വിട്ടപ്പയുടെ മകനും അരുൺ 40, അളറായിയിൽ താമസിക്കുന്ന കൃഷ്ണൻെറ മകനുമാ ണ്. ബല്ലാ ഗ്രാമത്തിൽ റീ. സർവ്വെ നമ്പർ 138/4 ലുള്ള ഭൂമിയിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള പ്രതികൾ മുസ്ലീം സമുദായക്കാരനായ അന്യായക്കരനോട് ഹിന്ദു സമുദായത്തിൽപ്പെട്ടവർക്ക് മത സ്പർദ്ദ ഉണ്ടാക്കുന്ന വിധത്തിൽ അതിക്രമിച്ചു കയറി ക്ഷേത്രത്തിൻെറ ബോർഡ് സ്ഥാപിക്കുകയും 2020 ഒക്ടോബർ 30 ന് പകൽ 8.20 മണിക്ക് പ്രതികൾ സംഘം ചേർന്ന് മതിൽ കെട്ടിയതായും 30,000 രൂപ വില വരുന്ന ഗെയിറ്റ് കളവു ചെയ്തുകൊണ്ടു പോവുകയും 20,000 രൂപയുടെ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുവെന്നാണ് ബി കെ മുസ്തഫയുടെ പരാതി.