ശൗചാലയത്തിൽ പ്രസവിച്ച പെൺകുട്ടിക്ക് പരാതിയില്ല പോലീസ് മൊഴിയെടുത്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാശുപത്രി ശൗചാലയത്തിൽ പ്രസവിച്ച പെൺകുട്ടിയിൽ നിന്നും പോലീസ്, ആശുപത്രിയിലെത്തി മൊഴിയെടുത്തു. ഞായറാഴ്ച്ച ഉച്ചയോടെ ജില്ലാശുപത്രിയിലെ ശൗചാലയത്തിൽ ആൺകുഞ്ഞിന് ജന്മം നൽകിയ മാലോം പറമ്പയ്ക്ക് സമീപം താമസിക്കുന്ന 20 വയസ്സുകാരിയിൽ നിന്നുമാണ് ചിറ്റാരിക്കാൽ പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയത്.

വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂട്ടിന് വന്നിരുന്ന മാതാവ് മകൾ ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ല. പെൺകുട്ടി അവിവാഹിതയാണ്. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി വ്യക്തമായെങ്കിലും അവിവാഹിതയാണെന്ന് പുറത്തു വന്നു.

അവിഹിതഗർഭത്തിൽ പരാതിയില്ലെന്ന് പോലീസിനോട് പെൺകുട്ടി പറഞ്ഞു. പറമ്പ സ്വദേശിയായ യുവാവിന്റേതാണ് കുഞ്ഞെന്ന് വ്യക്തമായി. കുട്ടിയെയും പെൺകുട്ടിയെയും വിവാഹം കഴിച്ച് ഏറ്റെടുക്കാൻ യുവാവ് തയ്യാറായതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചത്.

LatestDaily

Read Previous

മദ്യം കിട്ടാത്ത വിഭ്രാന്തിയിൽ വസ്ത്രം അഴിച്ചു മാറ്റി മനു കിണറ്റിൽ ചാടിയതാകാമെന്ന് പോലീസ് സർജൻ

Read Next

കാഞ്ഞങ്ങാട് 20 കിലോ മീറ്ററിൽ സിറ്റി ഗ്യാസ് പദ്ധതി, കരാറെടുത്തത് അദാനി ഗ്രൂപ്പ്