ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് :കോവിഡ് മാനദണ്ഡം ലഘൂകരിച്ച് മുഴുവൻ ദിവസവും വ്യാപാരസ്ഥാപനങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് സിപിഎം അനുകൂല വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയത്തിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു . ഇന്ന് രാവിലെ നടന്ന സമരത്തിൽ നിരവധി വ്യാപാരികളാണ് പങ്കെടുത്തത്.
സിപിഎം വ്യാപാരി സംഘടനയുടെ സമരം ശ്രദ്ധേയമായി സർക്കാരിന്റെയും നഗരസഭയുടെയും അശാസ്ത്രീയമായ കോവിഡ് മാനദണ്ഡത്തിന് എതിരെയാണ് സിപിഎം അനുകൂല വ്യാപാരി സംഘടന ഇന്ന് രാവിലെ സമരത്തിനിറങ്ങിയത്.
നാളെ മുതൽ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുന്നറിയിപ്പിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ വിമർശനമുയർത്തിയതിന് പിന്നാലെയാണ് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി സമരത്തിനിറങ്ങിയ തെന്നത് ശ്രദ്ധേയമാണ്. വ്യാപാരി വ്യവസായ സമിതിയിലുൾപ്പെട്ട കാഞ്ഞങ്ങാട്ടെ വ്യാപാരികളാണ് കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയത്തിനു മുന്നിൽ രാവിലെ 10 മണിയോടെ നിൽപ്പ് സമരം സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് പി കെ നിഷാന്ത് നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു.