സി പി ഐ. ഒാഫീസ് ആക്രമണം രണ്ട് ജാമ്യമില്ലാ കേസ്സുകൾ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റസ്റ്റ് ഹൗസ് റോഡ് ജംഗ്ഷനിലുള്ള മന്ത്രിയുടെ ഒാഫീസിലേക്ക് യൂത്ത് കോൺഗ്രസ്സ് ജില്ലാകമ്മിറ്റി നടത്തിയ മാർച്ചിനിടെ കല്ലേറുണ്ടായ സംഭവത്തിൽ രണ്ട് കേസ്സുകൾ .

കല്ലേറിൽ സി. പി.ഐ മണ്ഡലം കമ്മിറ്റി ഒാഫീസിന്റെ ജനാല ചില്ല് തകർത്ത സംഭവത്തിൽ മണ്ഡലം സെക്രട്ടറി സി. കെ. ബാബു രാജിന്റെ പരാതിയിലാണ് ഒരു കേസ്സ്.

സി. പി. ഐ ഒാഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ. ഒാപ്പറേറ്റീവ് സൊസൈറ്റിയുടെ അകത്തെ ചില്ല് എറിഞ്ഞ് തകർത്ത സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയുടെ പരാതിയിലാണ് മറ്റൊരു കേസ്.

ഇരു  കേസുകളിലും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരാണ് പ്രതികൾ.

എം. എൻ. സ്മാരക മന്ദിരത്തിന്റെ ഒന്നാം നിലയിലാണ് സി. പി. ഐ ഒാഫീസും,  സൊസൈറ്റിയും പ്രവർത്തികുന്നത്. ഇവിടെ തന്നെയാണ് ഇ. ചന്ദ്രശേഖരൻ എം. എൽ. ഏ ആയതു മുതൽ അദ്ദേഹത്തിന്റെ ഒാഫീസുമുള്ളത്.

കോട്ടച്ചേരിയിൽ നിന്നും പ്രകടനമായെത്തിയ മാർച്ച് ഒാഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. ഉദ്ഘാടന പരിപാടി നടന്നു കൊണ്ടിരിക്കെ സി. പി. ഐ ഒാഫീസിന് മുന്നിൽ നിന്നും ഒരാൾ സമരം നടത്തുകയായിരുന്ന കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ പ്രകോപന പരമായി  അസഭ്യം പറഞ്ഞു.

ഇതോടെ സ്ഥലത്ത് സംഘർഷം നടന്നു.  ശകതമായ പേലീസ് ബന്തവസിനിടെ കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ നിന്നും  കല്ലേറുമുണ്ടായി. പോലീസ് ഇടപ്പെട്ടതിനാൽ കൂടുതൽ സംഘർഷമൊഴിവായി. പിന്നീട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പിരിഞ്ഞ്  പോവുകയും ചെയ്തു രണ്ട് പരാതികളിലും കണ്ടാലറിയാവുന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരാണ് പ്രതികൾ.

യൂത്ത് കോൺഗ്രസ്സ് പ്രകടനത്തിനിടയിൽ നിന്നും ആരോ കല്ലെറിഞ്ഞതായാണ് കേസ്. ജാമയമില്ലാ വകുപ്പ് പ്രകാരമാണ് ഒാഫീസിന് കല്ലെറിഞ്ഞ സംഭവത്തിനു കേസെടുത്തിട്ടുള്ളത്.

LatestDaily

Read Previous

ബേക്കൽ ഭർതൃമതിയെ ബംഗളൂരുവിലെ ഹോട്ടലിൽ ഉപേക്ഷിച്ച് യുവാവ് കടന്നു

Read Next

കോവിഡ് ആശുപത്രി ആക്കരുത്