ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മന്ത്രി ഇ. ചന്ദ്രശേഖരന്റെ മൂന്നാമങ്കം നിയമസഭാ തെരഞ്ഞെടുപ്പിൽ പണിയെടുക്കാതെ പുറം തിരിഞ്ഞു നിന്നുവെന്ന കാരണത്തിന് രണ്ട് സിപിഐ നേതാക്കൾക്കെതിരെ പാർട്ടി നൽകിയ വിശദീകരണം ചോദിക്കൽ ജില്ലയൊട്ടുക്കം ഇടതു പാർട്ടി പ്രവർത്തകർ ഉറ്റു നോക്കുകയാണ്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം മടിക്കൈയിൽ താമസിക്കുന്ന ബങ്കളം കുഞ്ഞികൃഷ്ണന് എതിരെ പാർട്ടി ചുമത്തിയിരിക്കുന്ന കുറ്റം ഇ. ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ദിവസം കാഞ്ഞങ്ങാട് ടൗൺ ഹാൾ പരിസരത്ത് ചാനൽ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി എന്നതാണ്.
സിപിഐ കാഞ്ഞങ്ങാട് മണ്ഡലം സിക്രട്ടറിയേറ്റംഗം ഏ. ദാമോധരൻ ചെയ്ത കുറ്റം ഇ. ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്ന കാഞ്ഞങ്ങാട് ടൗൺ ഹാളിലേക്ക് പോവുകയായിരുന്ന സിപിഐ പ്രവർത്തകരെ കൺവെൻഷനിൽ നിന്ന് പിന്തിരിപ്പിച്ചുവെന്നതാണ്. ഇ. ചന്ദ്രശേഖരന്റെ 2011– ലെയും 2016– ലെയും നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചുക്കാൻ പിടിച്ച കമ്മിറ്റി കൺവീനറാണ് ബങ്കളം കുഞ്ഞികൃഷ്ണൻ.
തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പിൻ ടൗൺഹാളിൽ നിരയിലിരുന്ന കുഞ്ഞികൃഷ്ണൻ ഇടയ്ക്ക് ചായകുടിക്കാൻ ടൗൺ ഹാളിന് പുറത്തുള്ള പെട്ടിക്കടയിലെത്തിയപ്പോൾ, ചാനൽ പ്രവർത്തകർ കുഞ്ഞികൃഷ്ണനെ കാണുകയും, പ്രതികരണമാരായുകയും ചെയ്തിരുന്നു. ഒന്നോ, രണ്ടോ ചോദ്യത്തിന് കുഞ്ഞികൃഷ്ണൻ നൽകിയ മറുപടി നിമിഷങ്ങൾക്കകം ഒരു ചാനലിൽ സ്ക്രോളിംഗ് വാർത്തയായി പുരത്തുവരികയും ചെയ്തിരുന്നു.
ഇതാണ് കുഞ്ഞികൃഷ്ണന് എതിരായ പാർട്ടി കുറ്റപത്രം. ഏപ്രിൽ 25–നകം വിശദീകരണം നൽകാനാണ് കുറ്റപത്രത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എംഎൽഏ ആയിരുന്നപ്പോഴും, പിന്നീട് 5 വർഷം മന്ത്രി ആയപ്പോഴും ഇ. ചന്ദ്രശേഖരന്റെ നിഴലായിരുന്ന പാർട്ടി പ്രവർത്തകനാണ് ചന്ദ്രശേഖരന്റെ മൂന്നാമങ്കത്തിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്ന ഏ. ദാമോധരൻ.