കോവിഡ് നിയന്ത്രണം കടുപ്പിച്ചു; കാഞ്ഞങ്ങാട്ടും അജാനൂരും സി. പട്ടികയിൽ

കാഞ്ഞങ്ങാട്:  ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്ന ശേഷം ആദ്യ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് നഗരസഭയും അജാനൂർ ഗ്രാമ പഞ്ചായത്തും സി. വിഭാനത്തിലായി. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ  ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കാം.

മറ്റു കടകൾക്കും റിപ്പയർ സർവ്വീസുകൾക്കും വെള്ളിയാഴ്ച മാത്രമേ പ്രവർത്തനാനുമതിയുള്ളൂ. കാഞ്ഞങ്ങാട് നഗരത്തിലും, അജാനൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലും അവശ്യ സാധനങ്ങളൊഴികെ വിൽക്കുന്ന  കടകൾ തുറന്ന് പ്രവർത്തിക്കില്ല. നേരത്തെ കാഞ്ഞങ്ങാട് ബി. വിഭാഗത്തിൽപ്പെട്ടതിനാൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ എല്ലാ വിഭാഗം വ്യാപാര സ്ഥാപനങ്ങൾക്കും അനുമതി നൽകിയിരുന്നു.

സി. വിഭാഗത്തിൽ ആരാധനാലയങ്ങൾ തുറക്കാനും അനുമതിയില്ല.- 12 ശതമാനം മുതൽ 18 ശതമാനം വരെ ടി.പി.ആർ നിരക്ക് ഉള്ളവയുമാണ് സി. വിഭാഗത്തിൽപ്പെടുക. നേരത്തെ കാഞ്ഞങ്ങാട് നഗരസഭ ബി. വിഭാഗത്തിലായിരുന്നു. അടുത്തയാഴ്ചത്തെ അവലോകന യോഗത്തിന് ശേഷം  ഇനി മാറ്റങ്ങൾ പ്രതീക്ഷിച്ചാൽ മതി.

LatestDaily

Read Previous

കോവിഡ് മാനദണ്ഡം കാറ്റിൽപ്പറന്നു; ജില്ലാശുപത്രിയിൽ തിക്കും തിരക്കും

Read Next

വിരലിൽ സ്വർണ്ണ മോതിരം കുരുങ്ങിയ കുഞ്ഞിന് രക്ഷക്കെത്തി അഗ്നിരക്ഷാസേന