അമ്പലച്ചിട്ടി 13 ലക്ഷവുമായി മുങ്ങിയ ആൾ തിരിച്ചെത്തിയില്ല

കാഞ്ഞങ്ങാട് : അരയി പ്രദേശത്ത് അമ്പലച്ചിട്ടിയുടെ 13 ലക്ഷവുമായി നാടുവിട്ട നാൽപ്പതുകാരൻ ഇനിയും തിരിച്ചത്തിയില്ല. ബിജെപി മോർച്ചാ സെല്ലിന്റെ ആൾ മുങ്ങിയിട്ട് മാസം 3 കഴിഞ്ഞു. അരയി ബീഡിക്കമ്പനി പരിസരത്താണ് താമസിച്ചിരുന്നത്. സ്ഥലത്തെ ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം അമ്പലച്ചിട്ടി നടത്തിയത്. ആൾ കോഴിക്കോട് ഭാഗത്ത് ഉള്ളതായി സൂചനയുണ്ട്. അമ്പലച്ചിട്ടിയിൽ പണം നഷ്ടപ്പെട്ടവർ ആരും ഭയം കൊണ്ട് കാര്യം പുറത്തുവിടുന്നില്ല.

LatestDaily

Read Previous

ബൂത്തുകൾ സജ്ജം; നാളെ നിശബ്ദം; വോട്ടെടുപ്പ് തിങ്കൾ

Read Next

ചട്ടഞ്ചാലിൽ ഏ.ഏ. റഹീമിന്റെ പ്രസംഗം തടസ്സപ്പെടുത്തി