അജാനൂർ: സഹായി ചാരിറ്റബിൾ കൂട്ടായ്മ നേതൃത്വം നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റർ സൗത്ത് ചിത്താരി കെഎസ്ഇബി ഓഫീസ് കെട്ടിടത്തിന്റെ അടിത്തട്ടിൽ താമസിയാതെ പ്രവർത്തന സജ്ജമാകും. 10 ഡയാലിസിസ് യന്ത്രങ്ങളോടെയാണ് ഈ ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നത്. ഒരു ഡോക്ടറെയും 3 നഴ്സുമാരെയും ഒരു ടെക്നീഷ്യനെയും ഇതിനകം നിയമിച്ചു കഴിഞ്ഞു.
1.5 കോടി രൂപ മുടക്കിയാണ് ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നത്. കൂളിക്കാട് കുഞ്ഞബ്ദുള്ളഹാജിയാണ് സഹായി കൂട്ടായ്മയുടെ പ്രസിഡണ്ട്. ഖത്തർ മുഹമ്മദ് കുഞ്ഞി കൺവീനറും തയൂബ് കൂളിക്കാട് ഖജാൻജിയുമാണ്. എല്ലാവിഭാഗത്തിൽപ്പെട്ടവർക്കും ഈ കേന്ദ്രത്തിൽ സൗജന്യ ഡയാലിസിസ് സൗകര്യം ലഭിക്കും.