കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം

കാഞ്ഞങ്ങാട്: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്  നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം ആരോപിച്ച് ബിജെപി പ്രവർത്തകർ ഇന്ന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

പുതിയകോട്ടയിൽ റോഡ് ഉപരോധിച്ച ബിജെപി പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

ബിജെപി ജില്ലാ മണ്ഡലം നേതാക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.

ബിജെപിയുടെ മിനി സിവിൽ സ്റ്റേഷൻ മാർച്ചിൽ സംഘർഷമുണ്ടാകുമെന്ന സൂചനയെ തുടർന്ന് ബാരിക്കേഡുകൾ തീർത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഡിവൈഎസ്പി, എം.വി. വിനോദ്, പോലീസ് ഇൻസ്പെക്ടർ, കെ. പി. ഷൈൻ, എസ്.ഐ, കെ.പി. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

ബിജെപി സംസ്ഥാന സിക്രട്ടറി കൃഷ്ണകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ. മധു ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, സിക്രട്ടറി വേലായുധൻ കൊടവലമുൾപ്പെടെയുള്ളവർ പങ്കെടുത്തു.

മാർച്ച് കഴിഞ്ഞ ശേഷമാണ് ഒരു സംഘം ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചത്. പിരിഞ്ഞ് പോകാൻ തയ്യാറാവാത്ത പ്രവർത്തകരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു.

LatestDaily

Read Previous

ഒമ്പത് വയസ്സുകാരന്റെ നഷ്ടപ്പെട്ട സൈക്കിൾ ഖലീൽ തിരിച്ച് നൽകി

Read Next

പെട്രോൾ പമ്പിൽ കാറിന് തീപിടിച്ചു