അതിഞ്ഞാൽ ജമാഅത്തിനെതിരെ ദുഷ്പ്രചരണമെന്ന് ജമാഅത്ത്

കാഞ്ഞങ്ങാട്:  അതിഞ്ഞാൽ ജമാഅത്തിൽ സാമ്പത്തിക തിരിമറി നടന്നതായുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജമാഅത്ത് കമ്മിറ്റി പത്രക്കുറിപ്പിൽ  അറിയിച്ചു. അതിഞ്ഞാൽ ജമാഅത്തിന്റെ സാമ്പത്തിക കാര്യങ്ങൾ  സുതാര്യവും പൊതുസമൂഹം അംഗീകരിച്ചതുമാണെന്ന് കമ്മിറ്റി  പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ജമാഅത്തിന്റെ സാമ്പത്തിക വരുമാനത്തിൽ ചെലവ് കഴിഞ്ഞ് വലിയ മിച്ചമുണ്ടാകാറില്ല. അതിനാൽ സാധാരണഗതിയിൽ നീക്കിയിരിപ്പും ഉണ്ടാകില്ല. അടുത്ത കാലത്ത് സംഭാവന ലഭിച്ച തുക നിത്യനിദാനച്ചെലവിന് ആവശ്യമില്ലാത്തതിനാലാണ് ബാങ്കിൽ നിക്ഷേപിച്ചത്. 19 ലക്ഷം രൂപ മാത്രമാണ് നാല് ബാങ്കുകളിലായി നിക്ഷേപിച്ചത്. രണ്ട് വർഷം മുമ്പ് കമ്മിറ്റി ഏറ്റെടുക്കുമ്പോൾ, 3 ലക്ഷം രൂപ മാത്രമാണ് ബാക്കിയുണ്ടായിരുന്നതെന്നും നിലവിലെ കമ്മിറ്റി ഭാരവാഹികൾ അവകാശപ്പെട്ടു.

എല്ലാ മാസവും നടക്കുന്ന വർക്കിംഗ് കമ്മിറ്റി യോഗങ്ങളിൽ കണക്കുകൾ അവതരിപ്പിക്കുകയും, അംഗീകരിക്കുകയും ചെയ്തുവരുന്നുണ്ട്. മഹല്ലിലെ അംഗങ്ങളിലാർക്കും ജമാഅത്തിന്റെ  സാമ്പത്തിക ഇടപാടുകളിൽ സംശയമില്ലെന്നും അതിഞ്ഞാൽ ജമാഅത്തിനെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങൾ തള്ളിക്കളയുന്നതായി കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

LatestDaily

Read Previous

അധ്യക്ഷയുടെ കാർ മോടികൂട്ടാൻ അരലക്ഷം

Read Next

ഓൺലൈൻ ആപ്പ് വഴി സാധനങ്ങൾ ബുക്ക് ചെയ്ത ഉപഭോക്താവിന്റെ വിവരങ്ങൾ ചോർന്നു, പണം തട്ടാൻ ശ്രമം