അതിഞ്ഞാൽ ജമാഅത്തിന്റെ 36 ലക്ഷം കാണാനില്ല

കാഞ്ഞങ്ങാട്: അതിഞ്ഞാൽ മുസ്ലീം ജമാഅത്തിന്റെ പൊതുമുതൽ 36 ലക്ഷം രൂപ കാണാനില്ല. പണം ജമാഅത്തിന്റെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നതെങ്കിലും, ഇപ്പോൾ ഈ അക്കൗണ്ടിൽ പണമില്ല. തെരുവത്ത് മൂസ്സഹാജിയാണ് ജമാഅത്ത് പ്രസിഡണ്ട്. പി. എം. ഫാറൂഖ് ജനറൽ സിക്രട്ടറിയും, വി. കെ. അബ്ദുൾ ഖാദർഹാജി ഖജാൻജിയുമാണ്. മഹല്ല് നിവാസികളുടെ നിർബ്ബന്ധത്തെ തുടർന്ന് 2021 ആഗസ്ത് 27-ന് ജമാഅത്ത് ജനറൽ ബോഡി വിളിച്ചു ചേർത്തിരുന്നു.

നിലവിലുള്ള  കമ്മിറ്റിക്കെതിരെ നിലനിൽക്കുന്ന സാമ്പത്തിക ആരോപണം  കാലേക്കൂട്ടി  മനസ്സിലാക്കിയ ഭാരവാഹികൾ കൊറോണ മാനദണ്ഡം ലംഘിച്ച് ജമാഅത്ത് യോഗം ചേരുന്നുവെന്ന രഹസ്യവിവരം പോലീസിന് നൽകി യോഗം പൊളിക്കുകയായിരുന്നു. രണ്ടര വർഷമായി 36 ലക്ഷം രൂപ പോയ വഴി കാണാനില്ല. പണത്തിന്റെ കണക്കുകൾ നിലവിലുള്ള കമ്മിറ്റി പുറത്തു വിടുന്നുമില്ല.

ജമാഅത്ത് കമ്മിറ്റിയുടെ 36 ലക്ഷം രൂപ മഹല്ല് വിശ്വാസികളുടെ പൊതുമുതലാണ്. ഈ പണം ഭാരവാഹികൾ യാതൊരു കാരണത്താലും കൈയ്യിൽ കരുതാൻ പാടില്ലാത്തതാണ്. ജമാഅത്തിന്റെ സ്ഥലത്ത് നിന്ന് പൂഴി വിറ്റ വകയിലുള്ള  കണക്കുകളും പാടെ അപ്രത്യക്ഷമായിട്ടുണ്ട്. സംയുക്ത ജമാഅത്ത് ജനറൽ ബോഡിയിൽ അതിഞ്ഞാൽ ജമാഅത്തിന്റെ ഭാരവാഹികൾ, തമ്മിൽ തല്ലിയ സംഭവം മുമ്പ് നടന്നിരുന്നു.

കോവിഡ് തെല്ലൊന്ന് കെട്ടടങ്ങിയപ്പോൾ ജനറൽ ബോഡി വിളിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതിന് പിന്നിൽ പ്രസിഡണ്ടും സിക്രട്ടറിയും എന്തോ  ഒളിച്ചുവെക്കുന്നു. 36 ലക്ഷം രൂപ എങ്ങോട്ട് പോയി, ഈ പണം ഇപ്പോൾ ആരുടെ കൈയ്യിലാണ് തുടങ്ങിയ ചോദ്യങ്ങൾ മഹല്ല് നിവാസികളിൽ നിന്ന് ശക്തമായി ഉയരുന്ന തിനിടയിൽ, ജമാഅത്ത് കമ്മിറ്റി ഖജാൻജി വി. കെ. അബ്ദുല്ലഹാജി നാലു നാൾ മുമ്പ് ജോലി സ്ഥലമായ ഗൾഫിലേക്ക് പറക്കുകയും ചെയ്തു.

LatestDaily

Read Previous

അറേബ്യൻ ജ്വല്ലറിയിലും നിക്ഷേപത്തട്ടിപ്പ്

Read Next

അധ്യക്ഷയുടെ കാർ മോടികൂട്ടാൻ അരലക്ഷം