കാഞ്ഞങ്ങാട്ട് പി വി സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥി

കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ പി. വി. സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥിയാകും.  അജാനൂർ വേലാശ്വരം സ്വദേശിയും ഇപ്പോൾ കാസർകോട് ഡിസിസി ജനറൽ സിക്രട്ടറിയുമാണ്. കെഎസ്്യു സംസ്ഥാന കമ്മിറ്റിയംഗം, കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ,കോൺഗ്രസ് അജാനൂർ മണ്ഡലം കമ്മിറ്റി ജനറൽ സിക്രട്ടറി, യുഡിഎഫ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി കൺവീനർ, മലബാർ ദേവസ്വം ബോർഡ് അംഗം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.

2005–ൽ 42 ദിവസം കെ. മുരളീധരനൊപ്പം തിരുവനന്തപുരം വരെ നടത്തിയ കാൽനട ജാഥയിൽ സ്ഥിരം അംഗമായിരുന്നു. സുള്ള്യ കെ. വി. ജി. ലോ കോളേജിൽ അവസാന വർഷ എൽഎൽബി വിദ്യാർത്ഥിയാണ്. വേലാശ്വരത്തെ കർഷകൻ സി. വി. കണ്ണൻ– തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ– സൗമ്യ, ഫാർമസിസ്റ്റ്. മക്കൾ: ഭാഗ്യലക്ഷ്മി, ഭാഗ്യശ്രീ. ഇരുവരും കേന്ദ്രീയ വിദ്യാലയ വിദ്യാർത്ഥിനികൾ.

Read Previous

2 ലക്ഷം തട്ടിയ റംലയ്ക്ക് പോലീസ് തണൽ

Read Next

മഞ്ചേശ്വരത്ത് ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന് മുസ്ലീം ലീഗ് അണികൾ