സഹോദരന്മാരെ പാർട്ടി സസ്പെൻറ് ചെയ്തു

കാഞ്ഞങ്ങാട് : സി പി എം അലാമിപ്പള്ളി ബ്രാഞ്ച് അംഗങ്ങളായ സഹോദരന്മാരെ പാർട്ടിയിൽ നിന്നും സസ്പെൻറ് ചെയ്തുകാഞ്ഞങ്ങാട്നഗരസഭതെരഞ്ഞെടുപ്പിലും, നിയമസഭ തെരഞ്ഞെടുപ്പിലും ബി ജെ പി സ്ഥാനാർഥികൾക്ക് അനുകൂലമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും കാഞ്ഞങ്ങാട് നഗരസഭയിൽ ഉൾപ്പെടുന്ന  വാർഡ് 15 – ലെ എൽ ഡി എഫ് സ്ഥാനർത്ഥി അശ്വിനിയെ പരാജയപ്പെടുത്തുന്നതിന് നിലകൊണ്ട്  പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തതിനാണ് സി പി എം അലാമിപ്പള്ളി ബ്രാഞ്ച് അംഗങ്ങളായ ഓട്ടോ ഡ്രൈവർ  സി വിജയന് 6 മാസത്തേയ്ക്കും,  കോട്ടച്ചേരി കുന്നുമ്മൽ സഹകരണ ബാങ്കിലെ അപ്രൈസറായ വിജയന്റെ സഹോദരൻ  സി.അശോകനെ  3 മാസത്തേയ്ക്കും  സസ്പെൻറ് ചെയ്തത്.

വിജയന്റെഭാര്യയെസ്ഥാനാർഥിയാക്കാത്തത്തിലുള്ളവിരോധത്തിൽ  വാർഡ് 15 – ലെ ബി ജെ പി സ്ഥാനാർത്ഥിയായ വീണയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ പാർട്ടിയുടെ അലാമിപ്പള്ളിയിലെ ചിന്ത വായനശാല ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുകയും,തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിക്കുകയും, പരാജയപ്പെടുത്തുകയും ചെയ്തതിനാണ്   വിജയനെതിരെ പാർട്ടി നടപടി.

ഇദ്ദേഹത്തിന്റെസഹോദരൻഅശോകനുംവാർഡ് 15- ലെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ചരടുവലി നടത്തി.നിയമസഭതെരഞ്ഞെടുപ്പിൽഎൽഡിഎഫ്സ്ഥാനാർത്ഥിയും, മുൻ റവന്യു മന്ത്രിയുമായ  ഇ ചന്ദ്രശേഖരനെതിരായി മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥിയായ  സ്വർണ്ണ വ്യാപാരി എം ബാൽരാജിന്റെ ഫേസ് ബുക്ക്‌ പേജിൽ വിജയാശംസകൾ നേർന്നു എന്ന ഗൗരവതരമായ കുറ്റമാണ് അശോകൻ ചെയ്തത്.

ഇവരുടെതെരഞ്ഞെടുപ്പ്പ്രവർത്തനങ്ങൾനിരീക്ഷിച്ചപാർട്ടിപ്രവർത്തകർപാർട്ടിയിലും, ബൂത്ത്‌ കമ്മിറ്റിയിലും ശക്തമായ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നുഅശ്വിനിവിജയിക്കുമെന്നപ്രതീക്ഷ  അവസാന നിമിഷം വരെ പാർട്ടി പ്രവർത്തകർക്കുണ്ടായിരുന്നു. ചെറിയ വോട്ടുകൾക്കാണ് വാർഡ് 15 – ലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായ അശ്വിനി പരാജയപ്പെട്ടത്പുറത്തായവർകഴിഞ്ഞ   തെരഞ്ഞെടുപ്പിലും ഇവർ  ബി ജെ പി യെ സഹായിച്ചിട്ടുണ്ടെന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണംഇവരെപാർട്ടിഅംഗത്വത്തിൽനിന്നുംപുറത്തതാക്കണമെന്നാണ്  പ്രവർത്തകരിൽ ഭൂരിഭാഗം പേരുടെയും അഭിപ്രായം.

LatestDaily

Read Previous

സൈബർ കെണികൾ

Read Next

കുഞ്ഞിനെ ഉറക്കി യുവഭർതൃമതി തൂങ്ങി മരിച്ചു