കാഞ്ഞങ്ങാട് അഭിഭാഷക ദൽഹിയിൽ മരണപ്പെട്ടു

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് സ്വദേശിനിയായ അഭിഭാഷക ദൽഹിയിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു.

കാഞ്ഞങ്ങാട് ടിബി റോഡിൽ ബാംഗ്ലൂർ സ്റ്റുഡിയോ നടത്തിയിരുന്ന സി. ആർ. രാജന്റെ മകൾ അഡ്വ. സി. ആർ. ലതയാണ് 55, ന്യൂദൽഹിയിലെ ഗുരുഗ്രാം സെക്ടർ 21 സൂര്യവിഹാറിൽ മരണപ്പെട്ടതായി കണ്ടെത്തിയത്.

ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ജനറൽ മാനേജറായി (നിയമം)  പ്രവർത്തിക്കുകയായി രുന്നു സി. ആർ. ലത. ഭർത്താവ്: ബാബുസേനൻ, എറണാകുളം നോർത്ത് പറവൂർ സ്വദേശി.  മക്കൾ: ആരതി, ഐസിഐസി ബാങ്ക്, അജ്ഞലി വിപ്രോ ന്യൂദൽഹി. സഹോദരങ്ങൾ: പുഷ്പ.സി.ആർ, ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ റിട്ട. അധ്യാപിക, ജയറാം സി. ആർ, ജയശ്രീ സി. ആർ. മൃതദേഹം ദൽഹിയിൽ സംസ്ക്കരിച്ചു.

Read Previous

ഞാന്‍ ഇവിടെത്തന്നെയുണ്ട്: പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി സാന്ദ്ര

Read Next

സ്വർണ്ണം പോയത് റിയൽ എസ്റ്റേറ്റ് ഇടപാടുകളിലേയ്ക്ക്