അദാലത്തിൽ അർഹിക്കുന്ന പരിഗണന കിട്ടിയെന്ന് വീട്ടമ്മ

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് നടന്ന സാന്ത്വന സ്പർശം അദാലത്തിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മ മണിക്കൂറുകൾ കാത്തിരുന്നതിനെത്തുടർന്ന് കുഴഞ്ഞുവീണെന്ന വിവാദത്തിൽ മറുപടിയുമായി വീട്ടമ്മ തന്നെ രംഗത്തെത്തി.  കാസർകോട് അണങ്കൂർ സ്വദേശിനിയായ താഹിറ ബാനുവാണ് 40, കാഞ്ഞങ്ങാട്ടെ അദാലത്തിൽ പങ്കടുക്കാനെത്തി കുഴഞ്ഞുവീണത്.

2020 ഡിസംബർ മാസത്തിൽ ഇവരുടെ മകൻ ഷോക്കേറ്റ് മരിച്ചിരുന്നു. മകൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ അന്വേഷണമുണ്ടാകാത്തതിനെത്തുടർന്നാണ് ഇവർ അദാലത്തിനെത്തിയത്.  അദാലത്തിൽ പങ്കെടുക്കാനെത്തിയ ഇവർ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില ഉയർന്നതിനെത്തുടർന്നാണ് ബോധരഹിതയായത്.

തന്റെ പരാതിയിൽ തുടരന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നതായും, പിറ്റേ ദിവസം തന്നെ ഉദ്യോഗസ്ഥരെത്തി തന്റെ മൊഴി  രേഖപ്പെടുത്തിയതായും താഹിറ ബാനു ലേറ്റസ്റ്റിനേട് വെളിപ്പെടുത്തി.  അദാലത്തിനെത്തിയ തനിക്ക് അർഹിക്കുന്ന പരിഗണന  ലഭിച്ചതായും ഇവർ പറഞ്ഞു. ഓൺലൈനിൽ റജിസ്റ്റർ ചെയ്യാതെ എത്തിയിട്ടും, ഉദ്യോഗസ്ഥർ തന്നെ അദാലത്തിൽ പ്രവേശിപ്പിച്ചെന്നും ഇവർ പറഞ്ഞു.

അനാരോഗ്യം മൂലം കുഴഞ്ഞുവീണ തനിക്ക് ഉദ്യോഗസ്ഥർ ഉടൻ തന്നെ അടിയന്തിര പരിചരണം നൽകിയതായും ഇവർ പറഞ്ഞു. ദീർഘനേരം കാത്തിരുന്നത് മൂലമല്ല താൻ ബോധരഹിതയായതെന്നും മറിച്ച് അനാരോഗ്യം മൂലമാണെന്നും താഹിറ ബാനു പറഞ്ഞു.  കുഴഞ്ഞുവീണതിനെ ചൊല്ലിയുള്ള പ്രചാരണങ്ങൾ ദുഷ് പ്രചാരണങ്ങളാണെന്നാണ് ഇവർ പറഞ്ഞത്.

LatestDaily

Read Previous

ഓൺലൈൻ ചാനലുടമ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു

Read Next

ഏ. ഹമീദ് ഹാജിയെ മുസ് ലീം ലീഗ് ജില്ലാ കൗൺസിൽ അംഗത്വത്തിൽ നിന്നൊഴിവാക്കണമെന്നാവശ്യം