കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച കാർ ഇടയിലക്കാട്ടെ കമിതാക്കൾ രക്ഷപ്പെടാനുപയോഗിച്ചത്

തൃക്കരിപ്പൂർ:  കാഞ്ഞങ്ങാട് പുതിയകോട്ട ടെമ്പോ സ്റ്റാന്റിന് സമീപം ഉപോക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ തൃക്കരിപ്പൂർ ഇടയിലക്കാട്ടെ പട്ടാളക്കാരനും,  ഭർതൃമതിയായ യുവതിയും സഞ്ചരിച്ചിരുന്ന കാറാണെന്ന് പോലീസ് കണ്ടെത്തി. പട്ടാളക്കാരന്റെ സുഹൃത്തിന്റേതാണ് കാർ. ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലെ ഇടയിലക്കാട് നിന്നും ഏപ്രിൽ 17-നാണ് പട്ടാളക്കാരനായ ടി.പി. രഘൂത്തമനെയും 42, അയൽവാസിയും രണ്ട് മക്കളുടെ മാതാവുമായ രഹ്നയെയും കാണാതായത്.

ഏപ്രിൽ  17-ന് വൈകുന്നേരം ഇടയിലക്കാട്ട്  നിന്നും കാറിലെത്തിയ കമിതാക്കൾ വാഹനം പുതിയകോട്ടയിലുപേക്ഷിച്ച് കാഞ്ഞങ്ങാട്ട് നിന്നും ട്രെയിൻ മാർഗ്ഗം ബംഗളൂരുവിലേക്ക് കടന്നതായി കരുതുന്നു. സുഹൃത്തായ പയ്യന്നൂർ മൂരിക്കൊവ്വൽ സ്വദേശി ജിലേഷ് കുമാറിന്റെ കെ.എൽ. 59 യു. 7908 നമ്പർ കാർ മംഗളൂരുവിൽ ആശുപത്രിയിൽ പോകാനെന്ന വ്യാജേനയാണ് രഘൂത്തമൻ കൊണ്ടു പോയത്.  കാമുകിയുമൊത്ത് കാറിൽ കാഞ്ഞങ്ങാട്ടെത്തിയ ജവാൻ കാറുപേക്ഷിച്ച് കടന്നു കളഞ്ഞ വിവരം സുഹൃത്ത് അറിഞ്ഞിരുന്നില്ല. 3 ദിവസത്തോളം പുതിയകോട്ട റോഡരികിൽ ഉപേക്ഷിച്ച നിലയിലായിരുന്ന കാറിന്റെ വിവരം ടെമ്പോ ഡ്രൈവർമാരാണ് ഹോസ്ദുർഗ്ഗ് പോലീസിനെ അറിയിച്ചത്.

പട്ടാളക്കാരനും, കാമുകിയായ ഭർതൃമതിയും രക്ഷപ്പെടാനുപയോഗിച്ച കാർ ചന്തേര പോലീസ് കാഞ്ഞങ്ങാട്ടെത്തി കസ്റ്റഡിയിലെതുത്ത് ചന്തേരസ്റ്റേഷനിലെത്തിച്ചു.ഇടയിലക്കാട് നിന്നും വിട്ട പട്ടാളക്കാരൻ ടി.പി. രഘൂത്തമനും, കാമുകിയായ രഹ്നയും ബംഗളൂരുവിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടയിലക്കാട്ടെ പ്രവാസി ബിജുവിന്റെ  ഭാര്യയാണ് രഹ്ന. ഇവർക്ക് പതിനാലും, എട്ടും വയസ്സുള്ള 2 മക്കളുണ്ട്. രഘൂത്തമനും രണ്ട് മക്കളുടെ പിതാവാണ്.

LatestDaily

Read Previous

മഞ്ചേശ്വം ബിജെപി പിടിച്ചാൽ രമേശന് എതിരെ പാർട്ടി നടപടി

Read Next

സിപിഐ കുറ്റപത്രം; കുഞ്ഞികൃഷ്ണൻ ചാനലിന് കൂടിക്കാഴ്ച നൽകി ദാമോദരൻ കൺവെൻഷന് പോകുന്നവരെ വിലക്കി