പോലീസ് സംഘത്തെ ആക്രമിക്കുന്നതിനിടെ എസ്ഐയെ ഉടുവസ്ത്രം പൊക്കി കാണിച്ച വൃദ്ധനെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട്: ആവിക്കരയിൽ പോലീസിനു നേരെയുണ്ടായ ആക്രമം ചിത്രീകരിക്കുന്നതിൽ പ്രകോപിതനായി എസ്ഐയുടെ ക്യാമറയ്ക്ക് മുന്നിൽ ഉടുവസ്ത്രം പൊക്കിയ വൃദ്ധനെ പോലീസ് തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട്ടെ പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരനായ ആവിക്കര സ്വദേശിയാണ് ഹൊസ്ദുർഗ് എസ്ഐ, വി. മാധവന് മുന്നിൽ വസ്ത്രം അവഹേളിച്ചത്.

ആവിക്കരയിൽ തിങ്കളാഴ്ച വൈകീട്ട് പോലീസ് സംഘത്തിന് നേരെ നടന്ന സംഘർഷം മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുകയായിരുന്നു എസ്ഐ, മാധവൻ. അക്രമം ചിത്രീകരിക്കുന്നത് തടയാൻ സംഘത്തിലുണ്ടായിരുന്ന ചിലർ ശ്രമം നടത്തിയെങ്കിലും പോലീസുദ്യോഗസ്ഥൻ വഴങ്ങിയില്ല.

എസ്ഐയുടെ കൈയ്യിൽ നിന്നും വൃദ്ധൻ പലതവണ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഫോൺ ലഭിക്കാതെ വന്നതോടെ കൈവശമുണ്ടായിരുന്ന ഫയലുകൾ റോഡിലിട്ട ശേഷം, എസ്ഐയെ വസ്ത്രം പൊക്കി കാണിക്കുകയായിരുന്നു. വസ്ത്രം പൊക്കി നഗ്നഭാഗം ചിത്രീകരിക്കാൻ വൃദ്ധൻ എസ്ഐയോട് ആവശ്യപ്പെട്ടു. മറ്റ് പോലീസുദ്യോഗസ്ഥർക്ക് നേരെയും വൃദ്ധൻ ഏറെ നേരം കയർത്തു.

ആവിക്കരയിൽ പരസ്യ മദ്യപാനം നടക്കുന്നതറിഞ്ഞെത്തിയ ഹൊസ്ദുർഗ് സ്റ്റേഷനിലെ എസ്ഐ, ശ്രീജേഷിനെ സംഘം വളഞ്ഞിട്ട് മർദ്ദിച്ചതാണ് പോലീസ് ചിത്രീകരിച്ചത്. കേസ്സിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. പത്തിലേറെ വരുന്ന  പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

LatestDaily

Read Previous

പാൻ മസാല വിൽപ്പന വ്യാപകം

Read Next

അറേബ്യൻ ജ്വല്ലറി പൂട്ടി